കൂത്തുപറമ്പ്: പഴയനിരത്ത് പി.പി. നാണു മാസ്റ്റർ സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ തരിശ് പ്രദേശത്ത് . പഴശ്ശി കനാലിെൻറ പരിസരത്ത് കാടുപിടിച്ച് കിടന്ന 25 സെൻറ് സ്ഥലമാണ് കൃഷിയോഗ്യമാക്കിയത്. സി.പി.എം കൂത്തുപറമ്പ് വെസ്റ്റ് ലോക്കൽ സെക്രട്ടറി പി.എം. മധുസൂദനൻ, കെ.ഐ. മനോജ്, എം. സുരേഷ് എന്നിവരാണ് നേതൃത്വം നൽകുന്നത്. വെണ്ട, പച്ചമുളക്, പയർ, വഴുതിന, പൊട്ടിക്ക, കക്കിരി എന്നിവയാണ് പ്രധാനമായും കൃഷി ചെയ്യുന്നത്. ഒപ്പം ശീതകാല പച്ചക്കറികളായ കോളി ഫ്ലവർ, കാബേജ്, മല്ലി, തക്കാളി എന്നിവയുമുണ്ട്. പൂർണമായും ജൈവരീതിയിലാണ് കൃഷി ചെയ്യുന്നത്. ജലസേചന സൗകര്യം കുറഞ്ഞതിനാൽ മോട്ടോർ സ്ഥാപിച്ചാണ് കൃഷിക്ക് വെള്ളമെത്തിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.