സംസ്ഥാന ക്ഷീരകർഷക സംഗമം-: ജനപ്രതിനിധി സംഗമം ഒമ്പതിന്

മാഹി: ക്ഷീരവകുപ്പി​െൻറ നേതൃത്വത്തില്‍ ചോമ്പാലില്‍ നടക്കുന്ന സംസ്ഥാന ക്ഷീരകര്‍ഷക സംഗമത്തി​െൻറ സന്ദേശം കര്‍ഷകരിലും പൊതുജനങ്ങളിലും എത്തിക്കാനായി ഒമ്പതിന് വൈകീട്ട് മൂന്നിന് വടകര ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ജനപ്രതിനിധികളുടെ സംഗമം ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടക്കും. സംഗമത്തി​െൻറ പ്രചാരണഭാഗമായി 10ന് വൈകീട്ട് നാലിന് വിളംബരജാഥ സംഘടിപ്പിക്കും. ബ്ലോക്ക് ഒാഫിസ് പരിസരത്ത് ആരംഭിക്കുന്ന ജാഥ കുഞ്ഞിപ്പള്ളി, കാപ്പുഴക്കല്‍വഴി ചോമ്പാല ഹാര്‍ബറില്‍ സമാപിക്കും. 15 മുതല്‍ 17വരെ ചോമ്പാല്‍ മിനി സ്റ്റേഡിയത്തിലാണ് ക്ഷീരകര്‍ഷക സംഗമ പരിപാടികള്‍. വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കോട്ടയില്‍ രാധാകൃഷ്ണന്‍ യോഗം ഉദ്ഘാടനം ചെയ്തു. അഴിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഇ.ടി. അയ്യൂബ് അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം എ.ടി. ശ്രീധരന്‍, കെ. പ്രമോദ്, റീന രയരോത്ത്, പ്രദീപ്‌ ചോമ്പാല, ഉഷ ചാത്തങ്കണ്ടി, കെ.വി. രാജന്‍, ഇ.എം. ഷാജി, സുകുമാരന്‍ കല്ലറോത്ത്, ക്ഷീരവകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ എം. ശോഭന, എം. ഉണ്ണികൃഷ്ണന്‍, നിഷ പറമ്പത്ത്, സുധ മാളിയേക്കല്‍, വി.പി. ജയന്‍, കെ.പി. വിജയന്‍, സി. സുഗതൻ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.