കരോ​േക്ക​ ഗാനമത്സരം 13ന്

തളിപ്പറമ്പ്: ഒ.എൻ.വി. കുറുപ്പി​െൻറ രണ്ടാം ചരമവാർഷിക ദിനമായ 13ന് തൃച്ചംബരം സംസ്കാര നൃത്ത-സംഗീത-, ചിത്രകലാ വിദ്യാലയത്തി​െൻറ നേതൃത്വത്തിൽ സൂര്യഗീതം എന്നപേരിൽ ഒ.എൻ.വി അനുസ്മരണം സംഘടിപ്പിക്കും. പരിപാടിയുടെ ഭാഗമായി ഒ.എൻ.വിയുടെ ചലച്ചിത്രഗാനങ്ങളുടെ ജില്ലതല കരോേക്ക ആലാപന മത്സരവും നടത്തുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 13ന് രാവിലെ 10 മുതൽ തളിപ്പറമ്പ് ടൗൺ സ്ക്വയറിലാണ് പരിപാടി. വൈകീട്ട് 4.30ന് അനുസ്മരണ സമ്മേളനം പിന്നണി ഗായകൻ കാഞ്ഞങ്ങാട് രാമചന്ദ്രൻ ഉദ്‌ഘാടനം ചെയ്യും. തളിപ്പറമ്പിലെ കല-സാംസ്‌കാരിക,- സാഹിത്യരംഗങ്ങളിലെ യുവപ്രതിഭകളെ ചടങ്ങിൽ ഉപഹാരം നൽകി ആദരിക്കും. ജില്ലതല കരോേക്ക ഗാനമത്സരത്തിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്ന 100 പ്രതിഭകൾക്കാണ് അവസരം. ജൂനിയർ, സീനിയർ തലങ്ങളിലാണ് മത്സരം. വിജയികൾക്ക് വിവിധ വിഭാഗങ്ങളിലായി 15,000 കാഷ് പ്രൈസും പ്രശംസാപത്രവും നൽകും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 12ന് മുമ്പായി 9605512588, 9142269913 എന്നീ നമ്പറിൽ പേര് രജിസ്റ്റർ ചെയ്യണമെന്ന് സി. അബ്ദുൽ കരീം, ഷഫീഖ് മുഹമ്മദ് സീലാൻഡ് എന്നിവർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.