ഇരിട്ടി: പ്രശ്നപരിഹാര അദാലത്ത് എന്ന പേരിൽ ആറളം ഫാമിൽ പൊലീസ് നടത്തുന്നത് ആദിവാസി മേഖലയെ സൈനികവത്കരിക്കാനുള്ള നീക്കമാണെന്ന് ആദിവാസി വിമോചന മുന്നണി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. ജനങ്ങൾക്ക് സേവനം നടത്താൻ മറ്റ് വകുപ്പുകൾ പരാജയപ്പെട്ടെങ്കിൽ അത്തരം വകുപ്പുകളെ നിയന്ത്രിക്കുകയാണ് സർക്കാർ ആദ്യം ചെയ്യേണ്ടത്. മറ്റു സംസ്ഥാനങ്ങളുടേതുപോലെ കേരളത്തിലും ഇത്തരം ഭരണകൂട നീക്കങ്ങളുണ്ടെന്നും ഇത് പൊതുസമൂഹം തിരിച്ചറിയണമെന്നും ഭാരവാഹികൾ പറഞ്ഞു. വാർത്തസമ്മേളനത്തിൽ ലുഖ്മാൻ പള്ളിക്കണ്ടി, അരുവിക്കൽ കൃഷ്ണൻ, കോളോത്ത് അബ്ദുല്ല, കെ.കെ. സുലോചന എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.