പഞ്ചായത്തുകൾ വിതരണം ചെയ്ത കോഴികൾ ചത്തൊടുങ്ങുന്നതായി പരാതി

കേളകം: ഗ്രാമ പഞ്ചായത്ത് മൃഗസംരക്ഷണ വകുപ്പി​െൻറ സഹകരണത്തോടെ നടപ്പാക്കി കുടുംബശ്രീ പ്രവർത്തകർ വഴി വിതരണം ചെയ്ത മുട്ടക്കോഴികൾ ചത്തൊടുങ്ങുന്നതായി പരാതി. കേളകം പഞ്ചായത്തിലെ 13 വാർഡുകളിൽ ഒമ്പത് വാർഡുകളിൽ നിലവിൽ മുട്ടക്കോഴി വിതരണം നടത്തി. ആകെ 8000 മുട്ടക്കോഴികളെയാണ് കേളകം പഞ്ചായത്തിൽ വിതരണം ചെയ്യുന്നത്. അതിൽ 6000ത്തോളം കോഴികളെ വിതരണം ചെയ്തുകഴിഞ്ഞതായി അധികൃതർ പറഞ്ഞു. അടക്കാത്തോടിലെ പറങ്കിമാംവിള യശോധരൻ 35 മുട്ടക്കോഴികളെ വാങ്ങിയിരുന്നു. അതിൽ 11 എണ്ണം ചത്തു. ഇതുപോലെ നിരവധി ആളുകളുടെ കോഴികൾ ചത്തിട്ടുണ്ടെന്നാണ് പരാതി. കനത്ത വെയിലും ഭക്ഷണ രീതിയുടെ മാറ്റവും കോഴികൾ ചാവുന്നതിനുള്ള കാരണമെന്നാണ് ഡോക്ടർമാർ പറയുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.