സി.പി.ഐ ജില്ല സമ്മേളനം എട്ടുമുതൽ

ഇരിട്ടി: സി.പി.ഐ ജില്ല സമ്മേളനം എട്ടുമുതൽ പതിനൊന്ന് വരെ ഇരിട്ടിയിൽ നടക്കും. 22 വർഷത്തിനുശേഷം വീണ്ടും ഇരിട്ടിയിൽ നടക്കുന്ന സമ്മേളനം വൻ വിജയമാക്കാനുള്ള ഒരുക്കത്തിലാണ് മേഖലയിലെ പാർട്ടി പ്രവർത്തകർ. സമ്മേളന നഗരിയിലേക്കുള്ള പതാക-കൊടിമര--ബാനർ ജാഥകൾ എട്ടിന് ഉച്ച 12ന് വിവിധ സ്ഥലങ്ങളിൽ നിന്നും പുറപ്പെടും. തലശ്ശേരി ജവഹർഘട്ടിൽ നിന്നും തുടങ്ങുന്ന പതാകജാഥ എ.ഐ.വൈ.എഫ് ജില്ല സെക്രട്ടറി കെ.വി. രജീഷിന് കൈമാറി സി.പി.ഐ ജില്ല സെക്രട്ടറി പി. സന്തോഷ്കുമാർ ഉദ്ഘാടനം ചെയ്യും. പായം രക്തസാക്ഷി മണ്ഡപത്തിൽ നിന്നും കൊടിമരജാഥ ആരംഭിക്കും. മുഴക്കുന്ന് രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് തുടങ്ങുന്ന ബാനർ ജാഥ പാർട്ടി സംസ്ഥാന കൗൺസിൽ അംഗം എ. പ്രദീപൻ ഉദ്ഘാടനം ചെയ്യും. മൂന്ന് ജാഥകളും വൈകീട്ട് അഞ്ചിന് പയഞ്ചേരി മുക്കിൽ സംഗമിച്ച് പ്രകടനമായി സമ്മേളന നഗരിയായ ഇരിട്ടി പഴയപാലം റോഡിലെ പള്ളിപ്രം ബാലൻ നഗറിൽ എത്തിച്ചേരും. തുടർന്ന് പാർട്ടി സംസ്ഥാന കൗൺസിൽ അംഗം സി.പി. മുരളി പതാക ഉയർത്തും. ഒമ്പതിന് വൈകീട്ട് നാലിന് പയഞ്ചേരി മുക്ക് കേന്ദ്രീകരിച്ച് വളൻറിയർ മാർച്ചും ബഹുജന റാലിയും നടക്കും. പൊതുസമ്മേളനം സി.പി.ഐ ദേശീയ എക്സിക്യൂട്ടിവ് അംഗം ബിനോയി വിശ്വം ഉദ്ഘാടനം ചെയ്യും. 10,11 തീയതികളിൽ ഫാൽക്കൺ പ്ലാസ ഓഡിറ്റോറിയത്തിൽ പ്രതിനിധി സമ്മേളനം നടക്കും. ജില്ല സെക്രട്ടറി പി. സന്തോഷ്കുമാർ, കെ.ടി. ജോസ്, കെ.പി. കുഞ്ഞികൃഷ്ണൻ, പായം ബാബുരാജ്, വി. ഷാജി എന്നിവർ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.