കേളകം: വന്യജീവികൾ താവളമാക്കിയ ആറളം ഫാമിൽ കാർഷിക വിളകൾ നശിപ്പിച്ച് വീണ്ടും കാട്ടാനക്കൂട്ടം സംഹാരതാണ്ഡവമാടുന്നു. മാസങ്ങളായി ഫാമിൽ താവളമാക്കി കൃഷിനശിപ്പിക്കുകയും തൊഴിലാളികളെ ആക്രമിക്കാൻ ഓടിയെത്തുകയും ചെയ്യുന്ന കാട്ടാനകളെ വനത്തിലേക്ക് തുരത്താത്ത വനംവകുപ്പിെൻറ നിലപാടിൽ പ്രതിഷേധിച്ച് ഫാം തൊഴിലാളികൾ എട്ടിന് രാവിലെ പത്തിന് ആറളം വന്യജീവി സങ്കേതത്തിെൻറ വളയഞ്ചാൽ വനം ഓഫിസിലേക്ക് മാർച്ചും ധർണയും നടത്താൻ തീരുമാനിച്ചു. ഞായറാഴ്ച രാത്രി മുതൽ ഫാമിെൻറ നാലാം ബ്ലോക്കിൽ തമ്പടിച്ച കാട്ടാനക്കൂട്ടം കായ്ഫലമുള്ള 11 തെങ്ങുകളും കശുമാവ്, കവുങ്ങ് കൃഷികളും വ്യാപകമായി നശിപ്പിച്ചു. ഭയം കാരണം തൊഴിലാളികൾ ഫാമിൽ ഇറങ്ങാൻ മടിക്കുകയാണെന്ന് അധികൃതർ പറഞ്ഞു. കശുമാവ് തോട്ടം തെളിക്കാൻ എത്തിയവർ കാട്ടാനകളെ കണ്ട് ഓടിരക്ഷപ്പെട്ടു. നഷ്ടക്കയത്തിലായ ആറളം ഫാമിൽ കാട്ടാനക്കൂട്ടത്തിെൻറ വിളയാട്ടം തുടർക്കഥയായപ്പോൾ ഒമ്പത് മാസം കൊണ്ട് നശിപ്പിച്ചത് 900 തെങ്ങുകളും മറ്റ് കാർഷിക വിളകളുമാണ്. ഇതോടെ ഫാമിെൻറ വരുമാനവും ഗണ്യമായി കുറഞ്ഞു. കാട്ടാനകൾ കനത്ത വിളനാശം വരുത്തിയിട്ടും ഒരുരൂപ പോലും നഷ്ടപരിഹാരം നൽകുകയോ കാട്ടാനകളെ ഫാമിൽനിന്ന് തുരത്താൻ നടപടിയെടുക്കുകയോ ചെയ്യാതെ നിസ്സംഗതയിലാണ് വനം വകുപ്പ്. 3500 ഏക്കർ വിസ്തൃതിയിലുള്ള ഫാമിലങ്ങോളമിങ്ങോളവും ആദിവാസി പുനരധിവാസ മേഖലയിലും ഭീതി വിതക്കുന്ന കാട്ടാനകൾ അതിർത്തിയിലെ ആനമതിൽ തകർത്താണ് ഫാമിൽ പ്രവേശിച്ചത്. തിങ്കളാഴ്ച നാലാം ബ്ലോക്കിൽ തമ്പടിച്ച കാട്ടാനക്കൂട്ടം മഞ്ഞൾമലയിലെ ഫാം അധീനതയിലുള്ള ചെക്ക്ഡാമിലും നാശം വരുത്തി. കാട്ടാനകൾ തെങ്ങുകൾ കുത്തിവീഴ്ത്തി ഭക്ഷിച്ച ശേഷം ചെക്ക്ഡാമിലെ ജലാശയത്തിലെത്തി തിമിർക്കുകയാണെന്ന് ഫാം അധികൃതർ പറഞ്ഞു. കാട്ടാനകളെ എത്രയും വേഗം ഫാമിൽ നിന്ന് വനത്തിലേക്ക് തുരത്തണമെന്നും വിളനാശത്തിന് നഷ്ടപരിഹാരം നൽകണമെന്നുമാവശ്യപ്പെട്ടാണ് തൊഴിലാളികൾ വനം ഓഫിസിലേക്ക് മാർച്ച് നടത്തുന്നത്. കഴിഞ്ഞ മൂന്ന് കൊല്ലത്തിനിടെ ആറളം ഫാമിലും ആദിവാസി പുനരധിവാസ മേഖലയിലുമായി നാലുപേർ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ഫോട്ടോ ഇമെയിൽ,ഫയൽ kel,kattana, aralam 1;; ആറളം ഫാമിെൻറ നാലാം ബ്ലോക്കിൽ കാട്ടാനക്കൂട്ടം താവളമാക്കിയ ചെക്ക്ഡാമിലെ നാശങ്ങൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.