നികുതിവർധന: വ്യാപാരികളുടെ ധർണയും വ്യാപാരബന്ദും

മാഹി: പുതുച്ചേരി സർക്കാറി​െൻറ വ്യാപാരിദ്രോഹ നടപടികൾക്കെതിരെ 19ന് സംസ്ഥാന ട്രേഡേഴ്സ് ഫെഡറേഷ‍​െൻറ ആഭിമുഖ്യത്തിൽ വ്യാപാരബന്ദ് നടത്തുമെന്ന് മാഹി വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. കെട്ടിടനികുതി, തൊഴിൽ കരം, വെള്ളക്കരം എന്നീ മേഖലകളിലെ നികുതിവർധനയും ട്രേഡ് ലൈസൻസ് ഫീസും വ്യാപാരികൾക്ക് താങ്ങാവുന്നതിനപ്പുറമാണ്. ബന്ദിന് മുന്നോടിയായി 19-ന് രാവിലെ 10ന് മാഹി സിവിൽ സ്റ്റേഷനു മുന്നിൽ ധർണ നടത്തും. രാവിലെ ആറ് മുതൽ വൈകീട്ട് ആറ് വരെ നടക്കുന്ന വ്യാപാരബന്ദിൽനിന്ന് പെട്രോൾ പമ്പുകളെ ഒഴിവാക്കിയിട്ടുണ്ടെന്നും ഏകോപന സമിതി പ്രസിഡൻറ് കെ.കെ. അനിൽകുമാർ, എം. മുഹമ്മദ് യൂനിസ്, പായറ്റ അരവിന്ദൻ, കെ.കെ. ശ്രീജിത്ത്, കെ.പി. അനൂപ് കുമാർ, കെ. ഭരതൻ എന്നിവർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.