മുഴപ്പിലങ്ങാട്: ഞായറാഴ്ച മട്ടന്നൂരിലുണ്ടായ ബൈക്കപകടത്തിൽ മരിച്ച മുഴപ്പിലങ്ങാട് ചിറാളക്കണ്ടി താഹിറ മൻസിലിൽ പി.കെ. . എസ്.എഫ്.ഐ തലശ്ശേരി ഏരിയ വൈസ് പ്രസിഡൻറ് കൂടിയായ ഹർഷാദ് ചെറുപ്രായത്തിലേ പൊതുപ്രവർത്തനരംഗത്ത് സജീവമായിരുന്നു. തലശ്ശേരി ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം തലശ്ശേരിയിൽ പൊതുദർശനത്തിനുവെച്ചു. നൂറുക്കണക്കിന് സുഹൃത്തുക്കളും സംഘടനാ പ്രവർത്തകരും വിദ്യാർഥികളും ആദരാഞ്ജലിയർപ്പിച്ചു. പന്ത്രണ്ടോടെ വീട്ടിലെത്തിച്ച് പൊതുദർശനത്തിനുശേഷം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ ഉച്ച ഒന്നരയോടെ മുഴപ്പിലങ്ങാട് സീതിെൻറ പള്ളി ജുമാമസ്ജിദിന് സമീപത്തെ ഖബർസ്ഥാനിൽ ഖബറടക്കി. മയ്യിത്ത് നമസ്കാരത്തിന് നൂറുകണക്കിനാളുകൾ പങ്കെടുത്തു. സി.പി.എം നേതാവ് എം.വി. ജയരാജൻ, ജില്ല സെക്രട്ടറി പി. ജയരാജൻ, എടക്കാട് ഏരിയ സെക്രട്ടറി കെ.വി. ബാലൻ, മുൻ എം.എൽ.എ കെ.കെ. നാരായണൻ, വി. പ്രഭാകരൻ, എ.എൻ. ഷംസീർ എം.എൽ.എ, ടി.വി. രാജേഷ് എം.എൽ.എ, കെ.വി. ബിജു, സി.പി.എം തലശ്ശേരി ഏരിയ സെക്രട്ടറി എം.പി. പവിത്രൻ, കണ്ണൂർ കോർപറേഷൻ മേയർ ഇ.പി. ലത, എസ്.എഫ്.ഐ കേന്ദ്ര കമ്മിറ്റി അംഗം മുഹമ്മദ് അഫ്സൽ, മുഴപ്പിലങ്ങാട് ലോക്കൽ സെക്രട്ടറി കെ.വി. പത്മനാഭൻ തുടങ്ങിയവർ വീട്ടിലെത്തി ആദരാഞ്ജലിയർപ്പിച്ചു. കുളം ബസാറിൽ വൈകീട്ട് അഞ്ചോടെ അനുശോചന സമ്മേളനം ചേർന്നു. ഡി.വൈ.എഫ്.ഐ മുഴപ്പിലങ്ങാട് മേഖല സെക്രട്ടറി വി. വിജേഷ് അധ്യക്ഷത വഹിച്ചു. ഡി.വൈ.എഫ്.ഐ എടക്കാട് ബ്ലോക്ക് സെക്രട്ടറി അരവിന്ദാക്ഷൻ, കോൺഗ്രസ് നേതാവ് സുന്ദരൻ, ന്യൂനപക്ഷ സാംസ്കാരിക നേതാവ് ഒ.വി. ജാഫർ, മുഴപ്പിലങ്ങാട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് എം.പി. ഹാബിസ്, മുസ്ലിം ലീഗ് നേതാവ് ജലീൽ, വി. പ്രഭാകരൻ, മമ്മൂട്ടി ഫാൻസ് തലശ്ശേരി ഏരിയ സെക്രട്ടറി ഫാസിൽ, ബ്ലോക്ക് അംഗം കെ. ഹമീദ്, കെ.വി. പത്മനാഭൻ, എസ്.എഫ്.ഐ ജില്ല സെക്രട്ടറി അഖിൽ, ഡി.വൈ.എഫ്.ഐ തലശ്ശേരി ഏരിയ സെക്രട്ടറി അർജുൻ, ടി.കെ. മുരളി, എസ്.എഫ്.ഐ തലശ്ശേരി ഏരിയ പ്രസിഡൻറ് എം.കെ. ഹസൻ, കോൺഗ്രസ് നേതാവ് ദാസൻ, സി.പി.ഐ നേതാവ് മനോജ്, മഹിള അസോസിയേഷൻ പ്രതിനിധി കെ. ശോഭ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.