തൃക്കരിപ്പൂർ: വാസ്തുശിൽപകലയിലെയും ക്ഷേത്രനിർമാണത്തിലെയും പ്രമുഖനായ തങ്കയത്തെ സോമരാജ് രാഘവ ആചാര്യ ഇനി 'വാസ്തുരത്ന കുലപതി'. കുറ്റിയാട്ടൂർ കൂർമ്പക്കാവ് ക്ഷേത്രസംരക്ഷണ സമിതിയുടെ നേതൃത്വത്തിലാണ് പട്ടുംവളയും നൽകി ആദരിച്ചത്. തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ കൊട്ടുമ്പുറത്ത് മേൽശാന്തി പട്ടും വളയും നൽകി വാസ്തുരത്ന കുലപതി എന്ന ആചാരപ്പേരു വിളിച്ചു. തുടർന്ന് നടന്ന അനുമോദനചടങ്ങ് സംഗീതജ്ഞൻ കാഞ്ഞങ്ങാട് രാമചന്ദ്രൻ ഉദ്‌ഘാടനംചെയ്തു. ടി.ടി.കെ ദേവസ്വം എക്സിക്യൂട്ടിവ് ഓഫിസർ നാരായണൻ നമ്പൂതിരിപ്പാട് അധ്യക്ഷതവഹിച്ചു. എം.പി. കൃഷ്‌ണൻ, അഡ്വ. കെ.കെ. രാജേന്ദ്രൻ, ടി.സി. രമേശൻ, കെ. ഭാഗ്യനാഥ്, രാഹുൽ ദാമോദരൻ, തന്ത്രി ഇടവലത്ത് കുബേരൻ നമ്പൂതിരിപ്പാട്, എം.കെ. വേണുഗോപാലൻ, എ.കെ. നളിനി, പാണപ്പുഴ പത്മനാഭൻ പണിക്കർ, ടി.പി. പത്മനാഭൻ, പി.ടി. മോഹനൻ പണിക്കർ, മോഹനൻ ഉദിനൂർ, മനീഷ് ആയത്താർ, അഞ്ജു ചിറ്റാരിക്കൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.