ദേശീയ പാത സ്​ഥലമെടുപ്പ്​: ആക്​ഷന്‍ കൗണ്‍സില്‍ സെക്ര​േട്ടറിയറ്റ് മാര്‍ച്ച് നടത്തും

ദേശീയ പാത സ്ഥലമെടുപ്പ്: ആക്ഷന്‍ കൗണ്‍സില്‍ സെക്രേട്ടറിയറ്റ് മാര്‍ച്ച് നടത്തും കോഴിക്കോട്: സംസ്ഥാനത്ത് 30 മീറ്റര്‍ വീതിയില്‍ ചുങ്കപ്പിരിവില്ലാതെ ദേശീയപാത നിര്‍മിക്കണമെന്നും സ്ഥലമേറ്റെടുക്കുന്നതിന് മുമ്പ് ഇരകള്‍ക്ക് പുനരധിവാസവും ന്യായമായ നഷ്ടപരിഹാരവും നല്‍കണമെന്നും ദേശീയപാത ആക്ഷന്‍ കൗണ്‍സില്‍ സംസ്ഥാന കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ഇരകള്‍ക്ക് നഷ്ടപരിഹാരം മുന്‍കൂറായി നല്‍കുക, പ്രശ്നപരിഹാരത്തിന് സമവായം ഒരുക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് അടുത്തമാസം സെക്രേട്ടറിയറ്റ് മാര്‍ച്ച് നടത്തും. 2013ലെ ആക്ട് അനുസരിച്ച് നഷ്ടപരിഹാരം കൊടുക്കണമെന്ന് പറയുന്ന സര്‍ക്കാര്‍ നോട്ടിഫിക്കേഷന്‍ ഇറക്കിയത് 1956ലെ ദേശീയപാത നിയമത്തി​െൻറ അടിസ്ഥാനത്തിലാണ്. ഇത് ഇരകളെ വഞ്ചിക്കുന്ന നിലപാടാണെന്ന് യോഗം കുറ്റപ്പെടുത്തി. സ്ഥലവും കടകളും നഷ്ടപ്പെടുന്നവരുടെ താൽപര്യങ്ങള്‍ സംരക്ഷിക്കുന്നവിധം 2013ലെ പുതിയ നിയമത്തി​െൻറ അടിസ്ഥാനത്തില്‍ വിജ്ഞാപനമിറക്കണമെന്നും ആവശ്യപ്പെട്ടു. ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ഇ.വി. മുഹമ്മദലി അധ്യക്ഷത വഹിച്ചു. അബുലൈസ് തേഞ്ഞിപ്പലം, ഹാഷിം ചേന്നാമ്പള്ളി, അഡ്വ. പരമേശ്വരന്‍, ടി.കെ. സുധീര്‍കുമാര്‍, സി.കെ. ശിവദാസൻ, പ്രദീപ്ചോമ്പാല, കെ.വി. സത്യൻ, എൻ.പി. ഭാസ്കരൻ, കെ.പി. വഹാബ്, സി.വി. ബാലഗോപാലൻ, പോൾ ടി. സാമുവൽ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.