ക്ഷേമനിധി ബോർഡുകളുടെ പ്രവർത്തനം കാര്യക്ഷമമാക്കണം -ബി.എം.എസ് ജില്ല സമ്മേളനം കണ്ണൂർ: തൊഴിലാളി ക്ഷേമനിധി ബോർഡുകളുടെ പ്രവർത്തനം കാര്യക്ഷമമാക്കണമെന്നും ആനുകൂല്യം വർധിപ്പിക്കണമെന്നും ബി.എം.എസ് ജില്ല സമ്മേളനം ആവശ്യപ്പെട്ടു. പരമ്പരാഗത വ്യവസായങ്ങളെ സംരക്ഷിക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും സമ്മേളനം അംഗീകരിച്ച പ്രമേയം ആവശ്യപ്പെട്ടു. സമ്മേളനം ബി.എം.എസ് സംസ്ഥാന പ്രസിഡൻറ് കെ.കെ. വിജയകുമാർ ഉദ്ഘാടനംചെയ്തു. ജില്ല പ്രസിഡൻറ് കെ.പി. സുരേഷ്കുമാർ അധ്യക്ഷതവഹിച്ചു. ആർ.എസ്.എസ് സഹ പ്രാന്തസംഘചാലക് കെ.കെ. ബലറാം, ബി.എം.എസ് സംസ്ഥാന ജനറൽ സെക്രട്ടറി എം.പി. രാജീവൻ, സെക്രട്ടറി വി.വി. ബാലകൃഷ്ണൻ, സംഘടന സെക്രട്ടറി സി.വി. രാജേഷ് എന്നിവർ സംസാരിച്ചു. ജില്ല സെക്രട്ടറി സി.വി. തമ്പാൻ പ്രവർത്തനറിപ്പോർട്ട് അവതരിപ്പിച്ചു. ഭാരവാഹികൾ: എ. വേണുഗോപാൽ (പ്രസി.), കെ.പി. സുരേഷ്കുമാർ, പി. കൃഷ്ണൻ, എം. ബാലൻ, വനജ രാഘവൻ, ആർ. ജയപ്രകാശ്, എ.പി. പുരുഷോത്തമൻ (വൈസ് പ്രസി.), സി.വി. തമ്പാൻ (ജില്ല സെക്ര.), പി. രഞ്ചൻ, വി. മണിരാജ്, കെ.പി. ജ്യോതിർമനോജ്, കെ.കെ. ശ്രീജിത്ത്, കെ.വി. ശ്രീജിത്, കെ.വി. കരുണാകരൻ, സി. ഷീല, എം. ദീപ (ജോ. സെക്ര.), കെ. രാജൻ (ട്രഷ.).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.