കൂത്തുപറമ്പ്: ആദ്യകാല നാടകപ്രവർത്തകരുടെ അനുഭവം പുതുതലമുറക്ക് പകർന്നുനൽകുകയാണ് കൂത്തുപറമ്പിലെ ഒരുകൂട്ടം നാടകപ്രവർത്തകർ. നാട്യസംസ്കൃതിയുടെ ബാനറിൽ 'കറുപ്പകൻ' എന്ന പേരിലാണ് അമച്വർ നാടകം അവതരിപ്പിക്കുന്നത്. റിഹേഴ്സൽ പൂർത്തിയായിവരുന്ന നാടകം ഈമാസം അവസാനവാരം അരങ്ങിലെത്തും. അവതരണത്തിലും രംഗകലയിലും വ്യത്യസ്തത പുലർത്തിക്കൊണ്ടാണ് കറുപ്പകൻ വേദിയിലെത്തുന്നത്. പ്രമേയത്തിലും വ്യത്യസ്തത പുലർത്തുന്നു. ആദ്യകാല നാടകപ്രവർത്തകരുടെ വേദനകളാണ് കറുപ്പകനിലൂടെ പങ്കുവെക്കുന്നത്. അതോടൊപ്പം കലയിലും സാഹിത്യത്തിലുമെല്ലാം കടന്നുകയറാനുള്ള ഫാഷിസ്റ്റ് ശ്രമത്തെ തുറന്നുകാണിക്കുന്നു. കാവൽ, ഒരു ചുവന്ന സ്വപ്നം എന്നീ നാടകങ്ങൾ രചിച്ച സുജിൽ മാങ്ങാടാണ് രചനയും സംവിധാനവും നിർവഹിച്ചത്. കെ.പി. രതീഷ്, അനൂട്ടി എന്നിവർ കലാസംവിധാനം നിർവഹിക്കുന്ന നാടകത്തിെൻറ സംഗീതനിയന്ത്രണം രജ ബിന്ദുവും രജു മാങ്ങാട്ടിടവുമാണ്. ബാലകൃഷ്ണൻ കൂടാളി, ബിജു കൂടാളി, അനൂട്ടി, ലാലു, മനോജ് മണ്ടോടി, അഖിലേഷ് എന്നിവർ പ്രധാനവേഷങ്ങളവതരിപ്പിക്കുന്ന നാടകത്തിൽ സ്നേഹ, ജിൻസി, ലിബിത എന്നിവരും രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.