മാഹി: മാഹി-പുതുച്ചേരി-മാഹി പി.ആർ.ടി.സി ബസ് നിരക്കുവർധന പിൻവലിക്കണമെന്ന് മാഹി കൗൺസിൽ ഓഫ് സർവിസ് ഓർഗനൈസേഷൻ ആവശ്യപ്പെട്ടു. പ്രസിഡൻറ് കെ. രാധാകൃഷ്ണൻ, ജനറൽ സെക്രട്ടറി കെ. ഹരീന്ദ്രൻ എന്നിവർ മുഖ്യമന്ത്രി വി. നാരായണസ്വാമിക്ക് നിവേദനം നൽകി. 520 രൂപയുണ്ടായിരുന്ന ലക്ഷ്വറി ബസ് ടിക്കറ്റ് നിരക്ക് 680 രൂപയും സാധാരണ ബസിന് 560 രൂപയുമാക്കിയാണ് വർധന വരുത്തിയത്. ഈ രണ്ടു ബസുകളുമാണ് ഒന്നിടവിട്ടദിവസങ്ങളിൽ സർവിസ് നടത്തുന്നത്. തമിഴ്നാട് ബസുകളിൽ ചാർജ് വർധിപ്പിച്ചതിെൻറ മറപറ്റിയാണ് ചാർജ് വർധിപ്പിച്ചത്. എന്നാൽ, അവിടെ വർധനയിൽ കുറവുവരുത്തിയെങ്കിലും പുതുച്ചേരിയിൽ ഉയർന്ന നിരക്ക് തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.