മടിക്കേരി: മടിക്കേരി താലൂക്കിലെ കൊയനാട്, സുള്ള്യ, സുബ്രഹ്മണ്യ വനമേഖലയിൽ കഴിഞ്ഞ ദിവസം മാവോവാദികളെ കണ്ടതായി ഗ്രാമവാസികൾ പൊലീസിൽ വിവരം നൽകിയതിനെ തുടർന്ന് നക്സൽ പ്രിവൻഷൻ സംഘം പരിശോധന നടത്തി. വെള്ളിയാഴ്ച കൊയനാടിലെ ചില വീടുകളിലെത്തിയ മാവോവാദികൾ ആഹാരമാവശ്യപ്പെട്ടത്രെ. ഇത് ഗ്രാമവാസികളിൽ ഭീതിപരത്തിയിട്ടുണ്ട്. ആർമി യൂനിഫോമിനോട് സാമ്യമുള്ള പച്ചനിറത്തിലുള്ള പാൻറ്സും ഷർട്ടും ധരിച്ച മൂന്നുപേർ കുടിയറ സങ്കപ്പ, നാരായണ, കൃഷ്ണപ്പ, വനജാക്ഷി എന്നിവരുടെ വീടുകളിൽ കയറിയാണ് ഭക്ഷണം ആവശ്യപ്പെട്ടത്. തങ്ങൾ മാവോവാദികളാണെന്നും ആരോടും വിവരം വെളിപ്പെടുത്തരെന്നും പറഞ്ഞാണ് സ്ഥലംവിട്ടത്. സ്ഥലത്തുണ്ടായിരുന്ന കുട്ടികളുടെ കൈവശം 2000 രൂപയുടെ നോട്ട് നൽകി തൊട്ടടുത്ത കടയിൽനിന്നും സാധനങ്ങൾ വാങ്ങിക്കുകയും ചെയ്തു. തുടർന്ന് മൂവർസംഘം സുബ്രഹ്മണ്യ മലയിലേക്ക് കയറിപ്പോവുകയായിരുന്നുവെന്ന് പ്രദേശവാസികൾ പറഞ്ഞു. സംഘത്തിൽ നക്സൽ നേതാവ് വിക്രംഗൗഡയുമുള്ളതായി പൊലീസ് സംശയിക്കുന്നു. ഇയാളുടെ ഫോേട്ടാ നാട്ടുകാർ തിരിച്ചറിഞ്ഞിട്ടുണ്ട്. കുടകിെൻറ അതിർത്തി വനങ്ങളായ ബ്രഹ്മഗിരി, വെസ്റ്റ്ഘാട്ട്, നാഗർഹോളെ എന്നിവിടങ്ങളിൽ പൊലീസ് തിരച്ചിൽ ഉൗർജിതമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.