രവീന്ദ്രൻ രാവണേശ്വരം കാസർകോട്: കഴിഞ്ഞവർഷത്തെ ബജറ്റ് വിഹിതം നൂറുശതമാനം ചെലവഴിച്ച് ധനവകുപ്പിെൻറ ശ്രദ്ധ പിടിച്ചുപറ്റിയ ബേക്കൽ ടൂറിസം പദ്ധതിക്ക് ഇത്തവണയും മികച്ച വിഹിതം. ആദ്യമായാണ് ബേക്കൽ ടൂറിസം വികസന കോർപറേഷന് ഇത്രയും മികച്ച പരിഗണന ബജറ്റിൽ കിട്ടുന്നത്. 2017-18 വർഷത്തെ ബജറ്റിൽ ബി.ആർ.ഡി.സിക്ക് (ബേക്കൽ റിസോഴ്സ് ഡെവലപ്മെൻറ് കോർപറേഷൻ) വകയിരുത്തിയ മൂന്നുകോടി രൂപ കഴിഞ്ഞമാസം അനുവദിച്ചു. ഇതിന് പിന്നാലെയാണ് നടപ്പ് ബജറ്റിൽ 3.30 കോടി രൂപ വകയിരുത്തിയത്. 2016-17 വർഷം ഒന്നരക്കോടി വകയിരുത്തിയപ്പോൾ ചെലവഴിച്ചത് 30 ലക്ഷം രൂപമാത്രമാണ്. 15-16 വർഷം വകയിരുത്തിയത് ഒന്നരക്കോടി. ഇൗ തുക മുഴുവൻ ചെലവഴിക്കാതെ പാഴാകുകയായിരുന്നു. കെടുകാര്യസ്ഥതക്ക് പേരുകേട്ട ബി.ആർ.ഡി.സിയിൽ ഒരുവർഷം മുമ്പാണ് മുഴുവൻസമയ മാനേജിങ് ഡയറക്ടറെ ചുമതലപ്പെടുത്തിയത്. പൂർണമായും സർക്കാർ നിയന്ത്രണത്തിലുള്ള കേരളത്തിലെ ആദ്യ ആസൂത്രിത ടൂറിസം പദ്ധതിയാണ് ബേക്കൽ പദ്ധതി. പേക്ഷ, വിദേശ ടൂറിസ്റ്റുകളെ ആകർഷിക്കാൻ കഴിഞ്ഞിരുന്നില്ല. ടൂറിസം മാർക്കറ്റിങ്ങിലെ പരാജയമാണ് ബേക്കൽ പിന്നോട്ടടിക്കാൻ കാരണമായി പറഞ്ഞിരുന്നത്. ഇൗ പ്രശ്നം പരിഹരിക്കാൻ ഒരുവർഷമായി ബേക്കലിൽ വിവിധ പദ്ധതികൾ തയാറാക്കിവന്നിരുന്നു. വെർച്വൽ ടൂറിസം പദ്ധതി, സംരംഭകത്വ ശിൽപശാല എന്നിവ സംഘടിപ്പിച്ച് ഡെസ്റ്റിനേഷൻ മാർക്കറ്റിങ്ങിലേക്ക് കടക്കുന്നതിനുള്ള അടിസ്ഥാന പ്രവർത്തനങ്ങൾ നടക്കുകയാണ്. അതിെൻറ ഭാഗമായാണ് 2017-18ലെ ബജറ്റ് വിഹിതം ചെലവഴിക്കാൻ കഴിഞ്ഞത്. 2016ൽ 18,213 വിദേശ ടൂറിസ്റ്റുകളാണ് ബേക്കലിൽ എത്തിയത്. ഇത് കേരളത്തിൽ വന്ന മൊത്തം വിദേശസഞ്ചാരികളുടെ എണ്ണത്തിെൻറ 0.18 ശതമാനമാണ്. കോവളത്ത് നൂറുപേർ വരുേമ്പാൾ കാസർകോട് ഒരാൾപോലും വരുന്നില്ല എന്നാണ് ഇതിൽനിന്ന് മനസ്സിലാകുന്നത്. അതേസമയം 2,82,906 ആഭ്യന്തരസഞ്ചാരികൾ ഇക്കാലയളവിൽ ബേക്കലിൽ എത്തിയിട്ടുണ്ട്. അവരാകെട്ട സമീപ പ്രദേശങ്ങളിൽനിന്നാണ് ഏറെയും വന്നിരുന്നത്. ഇത് ടൂറിസം മേഖലക്ക് വലിയ ഗുണം ചെയ്യുന്നില്ലെന്നാണ് പറയുന്നത്. 2016ൽ ടൂറിസം വഴി 29,658 കോടി രൂപയാണ് കേരളത്തിന് വരുമാനമുണ്ടായത്. ഇതിൽ 7749 കോടി വിദേശനാണയമാണ്. ഇൗ വർഷം 10 ലക്ഷം വിദേശ ടൂറിസ്റ്റുകളാണ് കേരളത്തിൽ എത്തിയത്. ബേക്കലിൽ അപൂർവം സഞ്ചാരികൾ മാത്രമേ വന്നിരുന്നുള്ളൂ. ചെറിയ ചെലവിൽ താമസസൗകര്യങ്ങൾ ഇല്ലാത്തതാണ് വിദേശികളെയും മറ്റു ടൂറിസ്റ്റുകളെയും ബേക്കലിലേക്ക് എത്തിക്കാത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.