മോഹനൻ വധം: രണ്ട്​ ആർ.എസ്.എസ് പ്രവർത്തകർ കീഴടങ്ങി

കൂത്തുപറമ്പ്: സി.പി.എം വാളാങ്കിച്ചാൽ ബ്രാഞ്ച് സെക്രട്ടറിയായിരുന്ന കുഴിച്ചാൽ മോഹനനെ വെട്ടിക്കൊന്ന സംഭവത്തിൽ പ്രതികളായ രണ്ട് ആർ.എസ്.എസ് പ്രവർത്തകർ കോടതിയിൽ കീഴടങ്ങി. പാതിരിയാട്ടെ സോപാനത്തിൽ വിപിൻ (32), ധർമടത്തെ ലനീഷ് (34) എന്നിവരാണ് കൂത്തുപറമ്പ് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരായത്. ഇരുവരെയും കോടതി റിമാൻഡ് ചെയ്തു. 2016 ഒക്ടോബറിലാണ് സി.പി.എം പ്രാദേശിക നേതാവും കള്ളുഷാപ്പ് ജീവനക്കാരനുമായിരുന്ന കുഴിച്ചാൽ മോഹനനെ വെട്ടിക്കൊന്നത്. സംഭവത്തിൽ 16 ആർ.എസ്.എസുകാർക്കെതിരെയാണ് കൂത്തുപറമ്പ് െപാലീസ് കേസെടുത്തിരുന്നത്. മറ്റു പ്രതികളെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പ്രതികൾക്ക് സഹായംചെയ്ത കുറ്റത്തിനാണ് ഇരുവരെയും കേസിൽ ഉൾപ്പെടുത്തിയത്. കേസ് കോടതി പരിഗണിക്കുന്ന സാഹചര്യത്തിൽ മുഴുവൻപ്രതികളും കോടതിയിൽ ഹാജരായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.