കൂത്തുപറമ്പ്: ചിറ്റാരിപ്പറമ്പിനടുത്ത വട്ടോളിയിൽ എസ്.ഡി.പി.ഐ പ്രവർത്തകൻ അയൂബിനെ വധിക്കാൻശ്രമിച്ച സംഭവത്തിൽ ഒരു ആർ.എസ്.എസ് പ്രവർത്തകൻകൂടി അറസ്റ്റിൽ. ചെണ്ടയാടിനടുത്ത മഞ്ഞക്കാഞ്ഞിരത്തിൻ കീഴിലെ സരേഷിനെയാണ് (20) കണ്ണവം െപാലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ അയൂബിനെ വധിക്കാൻശ്രമിച്ച സംഭവത്തിൽ അറസ്റ്റിലായവരുടെ എണ്ണം നാലായി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ജനുവരി 11നാണ് എസ്.ഡി.പി.ഐ പ്രവർത്തകനായ അയൂബിന് നേരെ വട്ടോളി എൽ.പി സ്കൂളിനടുത്തുെവച്ച് വധശ്രമമുണ്ടായത്. കണ്ണവം ലത്തീഫിയ സ്കൂൾ വാൻ ഡ്രൈവറായിരുന്ന അയൂബ് കുട്ടികളെ കൊണ്ടുപോകുന്നതിനിടയിൽ വാഹനം തടഞ്ഞുനിർത്തി ഒരുസംഘം ആക്രമിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ യുവാവ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംഭവത്തിൽ ഏഴ് ആർ.എസ്.എസ് പ്രവർത്തകർക്കെതിരെയാണ് കണ്ണവം െപാലീസ് കേസെടുത്തത്. ചിറ്റാരിപ്പറമ്പ് ചൂണ്ടയിൽ സ്വദേശികളായ എ. അമൽരാജ്, കെ. റഷിൽ എന്നിവരെയും ചെണ്ടയാട്ടെ മിഥിനെയും െപാലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പ്രതിപ്പട്ടികയിലുള്ള മൂന്നുപേരെ കൂടി പിടികൂടാനുള്ള ശ്രമം പൊലീസ് ഊർജിതമാക്കിയിട്ടുണ്ട്. അയൂബിന് നേരെയുണ്ടായ ആക്രമണത്തിെൻറ തുടർച്ചയെന്നോണമാണ് കണ്ണവത്തെ ആർ.എസ്.എസ് പ്രവർത്തകനായ ശ്യാമപ്രസാദിനെ ഒരുസംഘം വെട്ടിക്കൊന്നത്. എസ്.ഡി.പി.ഐക്കാരായ നാലു പ്രതികളെയാണ് സംഭവത്തിൽ പേരാവൂർ െപാലീസ് അറസ്റ്റ് ചെയ്തത്. കൊലപാതകത്തെ തുടർന്ന് കണ്ണവം മേഖലയിൽ വ്യാപക അക്രമം നടന്നിരുന്നു. ശക്തമായ െപാലീസ് പട്രോളിങ് പ്രദേശത്ത് തുടരുകയാണ്. സംഘർഷാവസ്ഥക്ക് ഇപ്പോൾ അയവുവന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.