എൻഡോസൾഫാൻ: 50 കോടി നീക്കിവെച്ചത് സമരവിജയം

കാസർകോട്: എൻഡോസൾഫാൻ ദുരിതബാധിതർക്കുവേണ്ടി ബജറ്റിൽ 50 കോടി നീക്കിവെച്ചത് സമരവിജയമാെണന്ന് എൻഡോസൾഫാൻ പീഡിത ജനകീയമുന്നണി യോഗം. ബജറ്റ് നിർദേശത്തെ യോഗം സ്വാഗതംചെയ്തു. തുക അനുവദിച്ചത് എന്ത് ആവശ്യത്തിനാണെന്ന് കൃത്യമായി നിർവചിക്കണമെന്നും ചികിത്സ നൽകാനും പുനരധിവാസ പദ്ധതികളുടെ പൂർത്തീകരണത്തിനും കടബാദ്ധ്യത പരിഹരിക്കുന്നതിനും ഫണ്ട് ഉപയോഗിക്കാൻ നടപടി ഉണ്ടാവണമെന്നും യോഗം ആവശ്യപ്പെട്ടു. സുപ്രീംകോടതി വിധി നടപ്പാക്കാനാവശ്യമായ തുകയും അടിയന്തരമായി കണ്ടെത്തണമെന്നും ആവശ്യപ്പെട്ടു. മുനീസ അമ്പലത്തറ അധ്യക്ഷത വഹിച്ചു. ഡോ. അംബികാസുതൻ മാങ്ങാട്, പി. മുരളീധരൻ, ഗോവിന്ദൻ കയ്യൂർ, സി.വി. നളിനി, എം.പി. ജമീല, എ. അനിത, സിബി മാത്യു, അബ്ദുൽ ഖാദർ ചട്ടഞ്ചാൽ, അമ്പലത്തറ കുഞ്ഞികൃഷ്ണൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.