കാസർകോട്: . ഫോർട്ട് റോഡിലെ കെട്ടിടത്തിെൻറ രണ്ടാം നിലയിലെ പ്ലാസ്റ്റിക് ഉൽപന്നങ്ങൾ സൂക്ഷിച്ച ഗോഡൗണിനാണ് തീപിടിച്ചത്. വ്യാഴാഴ്ച രാത്രി 7.15ഒാടെയാണ് സംഭവം. ഫോർട്ട്റോഡിലെ റാഹ ആര്‍കേഡിൽ പ്രവർത്തിക്കുന്ന തുരുത്തി സ്വദേശി ഹംസയുടെ ഉടമസ്ഥതയിലുള്ള നാനോ പ്ലാസ്റ്റ്സ് എന്ന സ്ഥാപനത്തിെൻറ ഗോഡൗണാണ് കത്തിനശിച്ചത്. മുറിക്കകത്ത് സൂക്ഷിച്ച വിൽപനക്കുള്ള സാധനസാമഗ്രികൾ പൂർണമായി നശിച്ചു. കാസർകോട് ഫയർഫോഴ്സിെൻറ നാലു യൂനിറ്റ് മണിക്കൂേറാളം പാടുപെട്ടാണ് തീയണച്ചത്. കെട്ടിടത്തിൽനിന്ന് പുക ഉയരുന്നതുകണ്ട് സമീപവാസികളാണ് ഫയര്‍ഫോഴ്‌സില്‍ വിവരമറിയിച്ചത്. തീയണച്ചിട്ടും പുക ഉയർന്നുകൊണ്ടിരിക്കുകയാണ്. തൊട്ടടുത്ത വ്യാപാരസ്ഥാപനങ്ങളിലേക്കും ഓഫിസുകളിലേക്കും തീ പടരാതിരുന്നത് വലിയ അപകടം ഒഴിവാക്കി. വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് സംശയിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.