വേണു കള്ളാർ കാസർകോട്: എൻഡോസൾഫാൻ ദുരിതപരിഹാര സെല്ലിെൻറ ചുമതലവഹിക്കുന്ന ഉദ്യോഗസ്ഥൻ അമേരിക്കൻ സംഘടനയിൽനിന്ന് 1150 ഡോളർ ഫണ്ട് സ്വീകരിച്ചതായി വിജിലൻസ് റിപ്പോർട്ട്. ദുരിതപരിഹാര സെല്ലിെൻറ അസി. നോഡൽ ഒാഫിസറായ ഡോ. മുഹമ്മദ് അഷീൽ അമേരിക്കയിലെ കൊളറാഡോ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗ്ലോബൽ ഗ്രീൻഗ്രാൻറ്സ് ഫണ്ട് എന്ന സംഘടനയിൽനിന്നാണ് തുക കൈപ്പറ്റിയത്. എൻഡോസൾഫാൻ ദുരിതബാധിതരുമായി ബന്ധപ്പെട്ട പഠനം നടത്തുന്നതിനും വിവരശേഖരണത്തിനും മറ്റു സന്നദ്ധപ്രവർത്തനങ്ങൾക്കുമാണ് ഗ്ലോബൽ ഗ്രീൻഗ്രാൻറ്സ് ഫണ്ട് തെൻറ ബാങ്ക് അക്കൗണ്ടിലേക്ക് 1150 ഡോളർ അയച്ചതെന്നും താൻ അത് സ്വീകരിച്ചിട്ടുണ്ടെന്നും ഡോ. മുഹമ്മദ് അഷീൽ മൊഴിനൽകിയതായി റിപ്പോർട്ടിൽ പറയുന്നു. പ്ലാേൻറഷൻ കോർപറേഷൻ സംരക്ഷണസമിതി സെക്രട്ടറി മുളിയാറിലെ ഗംഗാധരൻ വിജിലൻസ് ഡയറക്ടർക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കാസർകോട് വിജിലൻസ് ആൻഡ് ആൻറികറപ്ഷൻ ബ്യൂറോ ഇൻസ്പെക്ടറായിരുന്ന ബാലകൃഷ്ണൻ നായരാണ് ഇതുസംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചത്. 2011ൽ എൻഡോസൾഫാൻ സംബന്ധിച്ച സ്റ്റോക്ഹോം കൺെവൻഷനിൽ പെങ്കടുക്കാൻ വിദേശഫണ്ട് കൈപ്പറ്റിയെന്നായിരുന്നു പരാതി. എന്നാൽ, സർക്കാർ ഉത്തരവ് പ്രകാരമാണ് സ്വിറ്റ്സർലൻഡിൽ 2011 ഏപ്രിൽ 25 മുതൽ 29വരെ നടന്ന എൻഡോസൾഫാൻ കൺവെൻഷനിൽ പെങ്കടുക്കാൻപോയതെന്നും അതിന് സർക്കാർ യാത്രച്ചെലവ് അനുവദിച്ചതായും കണ്ടെത്തിയതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. യാത്രച്ചെലവിനായാണ് ഫണ്ട് നൽകുന്നതെങ്കിൽ അത് സംഘടനയുടെ വെബ്സൈറ്റിൽ പ്രത്യേകം പരാമർശിക്കാറുണ്ടെന്നാണ് ഡോ. അഷീൽ മൊഴിനൽകിയത്. ഇദ്ദേഹം വിദേശ ഫണ്ട് സ്വീകരിച്ചത് സംബന്ധിച്ച് നേരത്തെ സ്റ്റേറ്റ് സ്പെഷൽ ബ്രാഞ്ചും അന്വേഷണം നടത്തിയിരുന്നു. എൻഡോസൾഫാൻ ധനസഹായവിതരണത്തിൽ അഴിമതി നടന്നിട്ടുണ്ടെന്നും ദുരിതബാധിതരുടെ പട്ടികയിൽ അനർഹരായ ആളുകൾ ഉൾപ്പെട്ടിട്ടുണ്ടെന്നുമുള്ള ഗംഗാധരെൻറ പരാതിസംബന്ധിച്ചും വിജിലൻസ് അന്വേഷണം നടത്തി. 2013ൽ സർക്കാർ നിശ്ചയിച്ച മാനദണ്ഡപ്രകാരം പരിശോധന നടത്തി ലിസ്റ്റ് പുനഃക്രമീകരിക്കാൻ ആരോഗ്യവകുപ്പ് സെക്രട്ടറിക്ക് നിർദേശം നൽകണമെന്നും എൻഡോസൾഫാനുമായി ബന്ധപ്പെട്ട് ഡോ. അഷീൽ അഴിമതി നടത്തിയതായി അന്വേഷണത്തിൽ വെളിവായിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.