ഉരുവച്ചാൽ: വീടെന്നസ്വപ്നം യാഥാർഥ്യമാകും മുമ്പേ സുൽത്താൻ ബാഖവി യാത്രയായി. മാലൂരിൽ നിർമാണത്തിലുള്ള സ്വന്തം വീടിെൻറ പണി നടക്കുന്നതിനിടെ കഴിഞ്ഞദിവസം വൈകീട്ട് കുഴഞ്ഞുവീണ് മരിച്ച ഇടുമ്പയിലെ സുൽത്താൻ ബാഖവിക്ക് (36) നാടിെൻറ അന്ത്യാഞ്ജലി. സഹപ്രവർത്തകരും നാട്ടുകാരും പണ്ഡിതരും ഞെട്ടലോടെയാണ് മരണവാർത്ത കേട്ടത്. ബംഗളൂരുവിൽ മദ്റസ അധ്യാപകനായി ജോലി ചെയ്യുകയായിരുന്ന സുൽത്താൻ, വീടുപണി നടക്കുന്നതിനാൽ രണ്ടു ദിവസം മുമ്പാണ് നാട്ടിൽ എത്തിയത്. ബംഗളൂരു വി.ടി.എമ്മിലെ ഔട്ടിൽ പള്ളിയിൽ ബാഖവിയുമാണ്. നിരവധി പണ്ഡിതന്മാർ, വിവിധ സ്ഥലങ്ങളിലെ സഹപ്രവർത്തകർ തുടങ്ങിയവർ വീട്ടിലെത്തി അനുശോചനമറിയിച്ചു. വ്യാഴാഴ്ച രാവിലെ 10ഒാടെ ഇടുമ്പ ജുമാമസ്ജിദിൽ നടന്ന ജനാസ നമസ്കാരത്തിന് മുര്യാട് ഹംസ മുസ്ലിയാർ നേതൃത്വം നൽകി. തുടർന്ന് ഇടുമ്പ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.