ചെറുതാഴം രാഘവപുരം ക്ഷേത്ര ഉത്സവം നാളെ മുതൽ

പിലാത്തറ: ചെറുതാഴം രാഘവപുരം ക്ഷേത്ര (ഹനുമാരമ്പലം) ഉത്സവം മൂന്നു മുതൽ 10വരെ നടക്കും. ശനിയാഴ്ച വൈകീട്ട് ആറിന് പാരമ്പര്യ ട്രസ്റ്റി വാരണക്കോട്ടില്ലത്ത് കൃഷ്ണൻ നമ്പൂതിരിയിൽനിന്ന് തന്ത്രി കരുമാരത്തില്ലത്ത് പരമേശ്വരൻ നമ്പൂതിരി കുറയും പവിത്രവും സ്വീകരിച്ച് ആചാര്യവരണം നടക്കും. തുടർന്ന് തന്ത്രിവര്യൻ ദശദിന ഉത്സവത്തിന് കൊടിയേറും. രാത്രി എട്ടിന് സാംസ്കാരിക സമ്മേളനം കോഴിക്കോട് ജില്ല ജഡ്ജി കെ. സോമൻ ഉദ്ഘാടനം ചെയ്യും. ടി.വി. രാജേഷ് എം.എൽ.എ അധ്യക്ഷത വഹിക്കും. തുടർന്ന് വനിതാ കൂട്ടായ്മയുടെ തിരുവാതിരക്കളി അരങ്ങേറും. ഞായറാഴ്ച രാവിലെ ഭജന, 10.30ന് അക്ഷരശ്ലോക സദസ്സ്, 9.30ന് കോമഡി ഉത്സവരാവ്, തിങ്കളാഴ്ച രാവിലെ ഉത്സവബലി, മൂന്ന് അക്ഷരശ്ലോക സദസ്സ്, രാത്രി 10ന് മേജർ സെറ്റ് കഥകളി എന്നിവയുണ്ടാകും. ചൊവ്വാഴ്ച പ്രതിഷ്ഠാദിനത്തിന് രാവിലെ നവക കലശാഭിഷേകം, പത്തിന് ഭജന തുടർന്ന് അക്ഷരശ്ലോക സദസ്സ്, മൂന്നിന് ചാക്യാർകൂത്ത്, രാത്രി ഒമ്പതിന് മെഗാ തിരുവാതിര, നൃത്ത സംഗീതനിശ, ബുധനാഴ്ച വൈകീട്ട് ചാക്യാർകൂത്ത്, 10.30ന് തിരുമുൽക്കാഴ്ച, വ്യാഴാഴ്ച വൈകീട്ട് ചാക്യാർകൂത്ത്, രാത്രി ഒമ്പതിന് കരയടം ചന്ദ്രൻ നയിക്കുന്ന തായമ്പക, പത്തിന് ഗാനമേള എന്നിവ നടക്കും. ഒമ്പതിന് വൈകീട്ട് ഓട്ടൻതുള്ളൽ രാത്രി ഒമ്പതിന് ചെറുതാഴം ചന്ദ്രൻ നയിക്കുന്ന തായമ്പക, 10.30ന് പള്ളിവേട്ട, 10ന് രാവിലെ ക്ഷേത്രക്കുളത്തിൽ ആറാട്ട്, 12.30ന് ആറാട്ടുസദ്യ എന്നിവയോടെ സമാപിക്കും. ഉത്സവനാളുകളിൽ വൈകീട്ട് അഞ്ചു ഗജവീരന്മാരുടെ അകമ്പടിയോടെയും പഞ്ചവാദ്യമേളത്തോടും കൂടിയ കാഴ്ചശീവേലിയും തിടമ്പുനൃത്തവും ഉണ്ടാകും. ഉത്സവത്തി​െൻറ മുന്നോടിയായി വെള്ളിയാഴ്ച വൈകീട്ട് ശുദ്ധിക്രിയകൾ നടക്കും. വാർത്തസമ്മേളനത്തിൽ പാരമ്പര്യ ട്രസ്റ്റി വാരണക്കോട് കൃഷ്ണൻ നമ്പൂതിരി, എക്സിക്യൂട്ടിവ് ഓഫിസർ സി.എം. ശ്രീജിത്ത്, സേവാ സമിതി പ്രസിഡൻറ് എ.ഡി. നമ്പ്യാർ, സെക്രട്ടറി സി.എൻ. വേണുഗോപാലൻ, കെ. കണ്ണൻ, കെ.വി. ഗോകുലാനന്ദൻ, ലതീഷ് പുതിയടത്ത് എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.