പെരുങ്കളിയാട്ടം ഉത്തരമേഖല അമച്വർ നാടകമത്സരം തുടങ്ങി

പയ്യന്നൂർ: തായിനേരി മുച്ചിലോട്ട് ഭഗവതിക്ഷേത്രം പെരുങ്കളിയാട്ടത്തി​െൻറ കലാസാംസ്കാരിക പരിപാടികളുടെ ഭാഗമായുള്ള ഉത്തരമേഖല അമച്വർ നാടകമത്സരം തുടങ്ങി. ക്ഷേത്രപരിസരത്ത് നാടകകൃത്ത് ഇബ്രാഹീം വെങ്ങര ഉദ്ഘാടനം ചെയ്തു. എം.ടി. അന്നൂർ അധ്യക്ഷത വഹിച്ചു. പൂരക്കളി അക്കാദമി ചെയർമാൻ ഡോ. സി.എച്ച്. സുരേന്ദ്രൻ നമ്പ്യാർ പ്രഭാഷണം നടത്തി. എ.കെ. ഉണ്ണികൃഷ്ണൻ, വി. നന്ദകുമാർ, കെ.വി. മോഹനൻ, എ.പി. നാരായണൻ, പി.യു. രാജൻ, പ്രകാശൻ പയ്യന്നൂർ, എ. മുരളീധരൻ, എ. സന്തോഷ്, പി.സി. രാജേഷ്, അനീഷ് കാരപ്ര, കെ. സുരേഷ് ബാബു, കെ. രാഘവൻ എന്നിവർ സംസാരിച്ചു. കെ.വി. ഭാസ്കരൻ സ്വാഗതവും വി. നാരായണൻ നന്ദിയും പറഞ്ഞു. വെള്ളൂർ ചന്തൻകുഞ്ഞി സ്മാരക സമിതിയുടെ അക്ഷരശ്ലോകം, കുണിയൻ പറമ്പത്ത് ഭഗവതി ക്ഷേത്രം, കണ്ടോത്ത് കൂർമ്പ ഭഗവതി ക്ഷേത്രം എന്നിവയുടെ പൂരക്കളി, കെ. പവിത്രൻ പണിക്കർ പിലിക്കോടും വി. നകുലൻ പണിക്കർ അണ്ടോളും തമ്മിലുള്ള മറത്തുകളി എന്നിവയും നടന്നു. അമച്വർ നാടകമത്സരത്തിൽ പാലക്കാട് ചെത്തല്ലൂർ കലാകേന്ദ്രയുടെ ഏലി ഏലി ലാമ സബക് താനി, തലശ്ശേരി പൊന്ന്യം കലാധാരയുടെ മീനച്ചൂട് എന്നീ നാടകങ്ങൾ അവതരിപ്പിച്ചു. വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് വനമാല അക്ഷരശ്ലോക സമിതിയുടെ അക്ഷരശ്ലോകം, നാലിന് ഭജന, അഞ്ചിന് ശാന്തിഗ്രാം എ.ഡി.എസ് അയൽക്കൂട്ടത്തി​െൻറ വനിത ചരട്കുത്തി കോൽക്കളി ഇവ നടക്കും ആറിന് സാംസ്കാരിക സമ്മേളനം ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ് ഉദ്ഘാടനം ചെയ്യും. കേരള ലളിതകല അക്കാദമി സെക്രട്ടറി പൊന്ന്യം ചന്ദ്രൻ പ്രഭാഷണം നടത്തും. തളിപ്പറമ്പ് ഡിവൈ.എസ്.പി കെ.വി. വേണുഗോപാലൻ മുഖ്യാതിഥിയാകും. തുടർന്ന് അമച്വർ നാടകമത്സരത്തിൽ ഒറ്റപ്പാലം സി.എസ്.എൻ നാടകവേദിയുടെ വഴുതന, കാസർകോട് കരുവാക്കോട് ജ്വാലയുടെ തണ്ണീർ തണ്ണീർ എന്നിവ അവതരിപ്പിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.