ചെങ്ങളായി പി.എച്ച്​.സിയിൽ കിടത്തിചികിത്സ പ്രഖ്യാപനത്തിലൊതുങ്ങി

ശ്രീകണ്ഠപുരം: കാലമേറെ കാത്തിരുന്നിട്ടും കിടത്തിചികിത്സ ആരംഭിക്കാതെ ചെങ്ങളായി പി.എച്ച്.സി. തെരഞ്ഞെടുപ്പ് വേളകളിൽ പ്രഖ്യാപനങ്ങൾ ആവർത്തിക്കാറുണ്ടെങ്കിലും നടപടി മാത്രം ഉണ്ടായില്ല. അടിസ്ഥാനസൗകര്യങ്ങളുണ്ടായിട്ടും കിടത്തിചികിത്സ തുടങ്ങാത്തത് പ്രതിഷേധത്തിനിടയാക്കുന്നുണ്ട്. മലയോരമേഖലയിൽ കൂട്ടുംമുഖം സി.എച്ച്.സിയിൽ കിടത്തിചികിത്സ തുടങ്ങിയെങ്കിലും ആവശ്യത്തിന് ജീവനക്കാരില്ലാത്തതും സൗകര്യങ്ങൾ കുറവായതും രാത്രികാലങ്ങളിൽ ഡോക്ടറടക്കമുള്ളവരുടെ സേവനം ലഭ്യമല്ലാത്തതിനാലും വലക്കുന്നുണ്ട്. ചെങ്ങളായി പി.എച്ച്.സിയെ മലയോരത്തെ പ്രധാന ആശുപത്രിയാക്കി ഉയർത്തി ആവശ്യത്തിന് ഡോക്ടർമാരെയും മറ്റു ജീവനക്കാരെയും നിയമിച്ച് കിടത്തിചികിത്സ ആരംഭിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. നിലവിൽ മലയോരഗ്രാമങ്ങളായ പയ്യാവൂർ, ചന്ദനക്കാംപാറ, വഞ്ചിയം, കാഞ്ഞിരക്കൊല്ലി, ചിറ്റാരി, കുന്നത്തൂർ, ഏരുവേശ്ശി, ചെമ്പേരി, അരീക്കാമല, കുടിയാന്മല തുടങ്ങിയ മേഖലയിലുള്ളവർ ഏറെ ദൂരെയുള്ള തളിപ്പറമ്പ്, പരിയാരം, കണ്ണൂർ ആശുപത്രികളെയാണ് ആശ്രയിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.