പിന്നാക്കക്കാർക്കായി സർക്കാറുകൾ ചെയ്യാനുദ്ദേശിക്കുന്നതെന്തെന്ന് വ്യക്തമാക്കണം -അൽപേഷ് ഠാക്കൂർ കണ്ണൂർ: പിന്നാക്കക്കാർക്കായി കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ചെയ്യാനുദ്ദേശിക്കുന്നതെന്തെന്ന് വ്യക്തമാക്കണമെന്ന് ഗുജറാത്തിലെ പിന്നാക്ക, ദലിത്, ആദിവാസി നേതാവും കോൺഗ്രസ് എം.എൽ.എയുമായ അൽപേഷ് ഠാക്കൂർ. കണ്ണൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യലബ്ധിക്കുശേഷം രാജ്യത്തെ പിന്നാക്കക്കാർക്കും ദരിദ്രർക്കും മുന്നേറാനായിട്ടില്ല. രാജ്യത്ത് പിന്നാക്കക്കാരും ദരിദ്രരും ഭീതിയിലാണ്. രാജ്യെത്ത യോജിപ്പിക്കാനുള്ള രാഷ്ട്രീയവുമായി രാഹുൽ ഗാന്ധി മുന്നോട്ടുപോകുേമ്പാൾ രാജ്യത്തെ വിഘടിപ്പിക്കുകയാണ് നരേന്ദ്ര മോദിയുടെയും സംഘത്തിെൻറയും ലക്ഷ്യം. എല്ലാവരെയും തുല്യരാക്കാൻ ലക്ഷ്യമിട്ട് ഡോ. അംബേദ്കർ കൊണ്ടുവന്ന സംവരണതത്ത്വങ്ങൾക്കെതിരെയാണ് ഫാഷിസ്റ്റുകൾ അക്രമമഴിച്ചുവിടുന്നത്. വടയമ്പാടി സമരഭൂമിയിൽ ദലിത് ആക്ടിവിസ്റ്റുകളെയും മാധ്യമപ്രവർത്തകരെയും മർദിച്ചത് അപലപനീയമാണ്. ആക്രമണമഴിച്ചുവിട്ടശേഷം സംരക്ഷണം നൽകുന്നതായി ബി.ജെ.പിയെപ്പോലെ ഭാവിക്കുകയാണ് സി.പി.എമ്മും -അൽപേഷ് കൂട്ടിച്ചേർത്തു. ദലിതരെ മുഖ്യധാരയിലെത്തിക്കാൻ സമയമെടുക്കുമെന്ന് ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. ഗുജറാത്തിലും അങ്ങനെയായിരുന്നു. എന്നാൽ, അവരൊറ്റക്കെട്ടായി നിന്നു. സവർണജാതിയിലുള്ള ദരിദ്രരെയും മുഖ്യധാരയിലെത്തിക്കാൻ ശ്രമിക്കും. കേരളത്തിൽ പ്രതികരിക്കുന്ന യുവാക്കളെ അടിച്ചമർത്തുകയാണ് സി.പി.എമ്മും ബി.ജെ.പിയും. അത്തരം യുവാക്കൾക്ക് ആവശ്യമായ പിന്തുണ നൽകുമെന്നും അൽപേഷ് വ്യക്തമാക്കി. ഡി.സി.സി പ്രസിഡൻറ് സതീശൻ പാച്ചേനിയും വാർത്തസമ്മേളനത്തിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.