കടൽ കടന്നവരുടെ കഥകൾ ആവിഷ്​കരിക്കാൻ മലയാളസാഹിത്യം അറച്ചുനിന്നു -^വി. മുസഫർ അഹമ്മദ്

കടൽ കടന്നവരുടെ കഥകൾ ആവിഷ്കരിക്കാൻ മലയാളസാഹിത്യം അറച്ചുനിന്നു --വി. മുസഫർ അഹമ്മദ് നീലേശ്വരം: കടൽ കടക്കുന്നവർക്ക് മതം നഷ്ടപ്പെടുമെന്ന വിശ്വാസമുള്ള ഒരിടത്തുനിന്ന് കടൽ കടന്നുപോവുകയും കടലിനെ മെരുക്കുകയും ചെയ്തവരുടെ ചരിത്രവും കഥകളും ആവിഷ്കരിക്കാൻ മലയാളസാഹിത്യം അറച്ചുനിന്നുവെന്ന് 'മാധ്യമം' പീരിയോഡിക്കൽസ് എഡിറ്ററും യാത്രയെഴുത്തുകാരനുമായ വി. മുസഫർ അഹമ്മദ്. കേരള സാഹിത്യ അക്കാദമി നീലേശ്വരം അഴിത്തല കടപ്പുറത്ത് സംഘടിപ്പിച്ച കടലെഴുത്തുകൾ പഠനസമ്മേളനത്തി​െൻറ ഭാഗമായി നടത്തിയ 'സാഹിത്യത്തിലെ കടൽപാരമ്പര്യം' സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. റോഹിങ്ക്യകളുടെ പലായനത്തി​െൻറ കടൽ ലോകം മുഴുവൻ വ്യാപിക്കുേമ്പാഴും ആ അറച്ചുനിൽക്കൽ മലയാളസാഹിത്യത്തിൽ നിലനിൽക്കുന്നു. കടൽജീവിതത്തെ സാഹിത്യമായി കാണാൻ സാക്ഷരകേരളത്തിലെ സാമൂഹികവ്യവസ്ഥ അനുവദിച്ചില്ല. അതുകൊണ്ട് ഹിമാലയം പോലെ കടൽ എഴുതപ്പെട്ടില്ല. ഉപ്പും ഉണക്കമീനുമായിരുന്നു അടിസ്ഥാനവിഭാഗത്തി​െൻറ ഭക്ഷണം. നിലമുഴുതുണ്ടാക്കുന്ന ഭക്ഷണമാണ് ശ്രേഷ്ഠമെന്ന വിശ്വാസം ഉണ്ടാക്കപ്പെട്ടപ്പോൾ കടൽഭക്ഷണം ഉൾപ്പെടെ മറ്റുള്ളതൊന്നും ശ്രേഷ്ഠമല്ല എന്ന തോന്നൽ വളർന്നുവന്നുവെന്നും അദ്ദേഹം പറഞ്ഞു. ഡോ. സോമൻ കടലൂർ, അശോകൻ ചെരുവിൽ, ഡോ. അംബികാസുതൻ മാങ്ങാട്, ഡോ. കെ. ശ്രീകുമാർ എന്നിവർ സംസാരിച്ചു. ഡോ. വി.പി.പി. മുസ്തഫ മോഡറേറ്ററായിരുന്നു. കെ.വി. സജീവൻ സ്വാഗതവും ജയചന്ദ്രൻ കുട്ടമത്ത് നന്ദിയും പറഞ്ഞു. ഞായറാഴ്ച രാവിലെ തിരുവനന്തപുരം പുതിയതുറ സംഘത്തി​െൻറ കടൽപാേട്ടാടുകൂടിയാണ് പരിപാടിക്ക് തുടക്കംകുറിച്ചത്. വിനോദ് വൈശാഖി ആമുഖപ്രഭാഷണം നടത്തി. ദിവാകരൻ വിഷ്ണുമംഗലം, സി.പി. ശുഭ, മാധവൻ പുറച്ചേരി, സി.എം. വിനയചന്ദ്രൻ എന്നിവർ കടൽകവിതകളുടെ ആലാപനം നടത്തി. സമാപനസമ്മേളനത്തിൽ സാഹിത്യ അക്കാദമി വൈസ് പ്രസിഡൻറ് ഡോ. ഖദീജ മുംതാസ് അധ്യക്ഷതവഹിച്ചു. കെ.പി. രാമനുണ്ണി സമാപനപ്രഭാഷണം നിർവഹിച്ചു. അക്കാദമി സെക്രട്ടറി ഡോ. കെ.പി. മോഹനൻ, ടി.പി. പത്മനാഭൻ, പി. മുരളീധരൻ, പി. കൃഷ്ണൻ, ടി.ജി. ഗംഗാധരൻ എന്നിവർ സംസാരിച്ചു. ഡോ. വി.പി.പി. മുസ്തഫ കോഒാഡിനേറ്ററായിരുന്നു. ഇ. രാജഗോപാലൻ സ്വാഗതവും ഡോ. എൻ.പി. വിജയൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.