തലശ്ശേരി: തലശ്ശേരി ലോഗൻസ് റോഡിൽ ട്രാഫിക് പൊലീസ് സ്റ്റേഷൻ മുതൽ 200 മീറ്റർ നീളത്തിൽ ഇൻറർലോക്ക് പ്രവൃത്തി നടക്കുന്നതിനാൽ വെള്ളിയാഴ്ച മുതൽ െസപറ്റംബർ 27വരെ ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചു. കണ്ണൂർ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ വീനസ് ജങ്ഷൻ- സംഗമം ജങ്ഷൻ- എൻ.സി.സി റോഡ് വഴിയും കോഴിക്കോട് ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ മട്ടാമ്പ്രം പള്ളി-മുകുന്ദ് ജങ്ഷൻ വഴിയും കടന്നുപോകേണ്ടതാണ്. കണ്ണൂർ ഭാഗത്തുനിന്ന് വരുന്ന ചരക്ക് കയറ്റിയ വാഹനങ്ങൾ താേഴചൊവ്വ--കൂത്തുപറമ്പ്--പാനൂർ- മേക്കുന്നുവഴി നാഷനൽ ഹൈവേയിൽ എത്തിച്ചേരേണ്ടവിധത്തിൽ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തിയതായി എക്സിക്യൂട്ടിവ് എൻജിനീയർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.