കിണറ്റില്‍ വീണ മധ്യവയസ്‌കന്‍ മരിച്ചു

ചെറുപുഴ: പാടിയോട്ടുചാല്‍ മച്ചിയില്‍ മധ്യവയസ്‌കന്‍ ആള്‍മറയില്ലാത്ത കിണറ്റില്‍ അബദ്ധത്തിൽ വീണുമരിച്ചു. മച്ചിയിലെ പരേതരായ ഇരുമ്പന്‍--വിരുന്തി ദമ്പതികളുടെ മകന്‍ വെമ്പിരിയിന്‍ പ്രഭാകരന്‍ (കുഞ്ഞുമോന്‍-55) ആണ് മരിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ച ഒരുമണിയോടെയായിരുന്നു അപകടം. സഹോദരിയുടെ വീട്ടിലായിരുന്ന പ്രഭാകരന്‍ രാത്രി പുറത്തിറങ്ങിയപ്പോള്‍ സമീപത്ത് അയല്‍വാസിയുടെ വീടുപണി നടക്കുന്ന പറമ്പിലെ കിണറ്റില്‍ വീഴുകയായിരുന്നു. നിലവിളി കേട്ടെത്തിയ വീട്ടുകാരും അയല്‍വാസികളും രക്ഷപ്പെടുത്താൻ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു. തുടര്‍ന്ന് പെരിങ്ങോമില്‍ നിന്നും ഫയര്‍ഫോഴ്‌സെത്തി പുറത്തെടുത്തെങ്കിലും രക്ഷിക്കാനായില്ല. ചെറുപുഴ െപാലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനുശേഷം സംസ്‌കരിച്ചു. കര്‍ണാടക ബൈന്തൂരിലെ മാധവിയാണ് ഭാര്യ. മക്കള്‍: സന്തോഷ്, പ്രശാന്ത്, പ്രിയങ്ക ( മൂവരും കര്‍ണാടക). സഹോദരങ്ങള്‍: ഗോവിന്ദന്‍, കാര്‍ത്യായനി, തമ്പാന്‍, ചന്ദ്രന്‍, രാജന്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.