അഭിമാന പോരാട്ടമാണ് ഇക്കുറി പയ്യന്നൂരിൽ

പ​യ്യ​ന്നൂ​ർ: സി.​പി.​എം പു​റ​ത്താ​ക്കി​യ മു​ൻ ജി​ല്ല ക​മ്മി​റ്റി അം​ഗം വി. ​കു​ഞ്ഞി​കൃ​ഷ്ണ​ൻ സ്വ​ത​ന്ത്ര​നാ​യി മ​ത്സ​ര​രം​ഗ​ത്തെ​ത്തു​ക​യും യു.​ഡി.​എ​ഫ് പി​ന്തു​ണ​ക്കു​ക​യും ചെ​യ്ത​തി​ലൂ​ടെ കേ​ര​ളം ശ്ര​ദ്ധി​ക്കു​ന്ന മ​ണ്ഡ​ല​ങ്ങ​ളി​ൽ ഒ​ന്നാ​യി മാ​റി​യ മ​ണ്ഡ​ല​മാ​ണ് പ​യ്യ​ന്നൂ​ർ. അ​തു​കൊ​ണ്ടു ത​ന്നെ പ​യ്യ​ന്നൂ​രി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് ഇ​ക്കു​റി ഇ​രു മു​ന്ന​ണി​ക​ളു​ടെ​യും അ​ഭി​മാ​ന​പ്ര​ശ്ന​മാ​യി മാ​റി​യി​ട്ടു​ണ്ട്.

ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ലെ ഭൂ​രി​പ​ക്ഷം നി​ല​നി​ർ​ത്തു​ക​യെ​ങ്കി​ലും ചെ​യ്യേ​ണ്ട​ത് എ​ൽ.​ഡി.​എ​ഫി​നെ സം​ബ​ന്ധി​ച്ച് അ​നി​വാ​ര്യ​മാ​ണ്. വി. ​കു​ഞ്ഞി​കൃ​ഷ്ണ​ന്റെ ആ​രോ​പ​ണ​ങ്ങ​ളു​ടെ മു​ന​യൊ​ടി​ക്കാ​ൻ ഇ​തി​ലൂ​ടെ ക​ഴി​യു​മെ​ന്ന് എ​ൽ.​ഡി.​എ​ഫ് വി​ല​യി​രു​ത്തു​ന്നു. എ​ന്നാ​ൽ, പ​യ്യ​ന്നൂ​രി​ന്റെ ച​രി​ത്രം മാ​റ്റി​യെ​ഴു​താ​നാ​വു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് മ​റു​പ​ക്ഷം.

അ​ഴി​മ​തി​ക്കെ​തി​രാ​യ പോ​രാ​ട്ട​മാ​ണ് ത​ന്റേ​തെ​ന്ന് കു​ഞ്ഞി​കൃ​ഷ്ണ​ൻ പ​റ​യു​ന്നു. വി​ജ​യി​ക്കാ​നാ​യി​ല്ലെ​ങ്കി​ലും ഭൂ​രി​പ​ക്ഷം കു​റ​ച്ച് പു​സ്ത​ക​ത്തി​ലെ വി​മ​ർ​ശ​നം ശ​രി​യാ​ണെ​ന്ന് ജ​ന​ങ്ങ​ളെ ബോ​ധ്യ​പ്പെ​ടു​ത്താ​ൻ സാ​ധി​ക്ക​ണം. മാ​ത്ര​മ​ല്ല, യു.​ഡി.​എ​ഫ് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച​തി​ലൂ​ടെ ച​രി​ത്രം മാ​റ്റി​യെ​ഴു​താ​നാ​വു​മെ​ന്ന പ്ര​തീ​ക്ഷ​യും കു​ഞ്ഞി​കൃ​ഷ്ണ​നു​ണ്ട്.

തെ​ര​ഞ്ഞെ​ടു​പ്പു ച​രി​ത്ര​ത്തി​ൽ ഇ​ട​തു​പ​ക്ഷ​ത്തെ മാ​ത്രം തു​ണ​ച്ച മ​ണ്ഡ​ല​ത്തി​ൽ ആ​രോ​പ​ണ​ങ്ങ​ൾ അ​വ​ഗ​ണി​ച്ച് ര​ണ്ടാ​മ​ങ്ക​ത്തി​ന് ടി.​ഐ. മ​ധു​സൂ​ദ​ന​നെ ത​ന്നെ ഇ​റ​ക്കു​ക​യാ​യി​രു​നു സി.​പി.​എം. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പ​ന​ത്തി​നു മു​മ്പു​ത​ന്നെ സി.​പി.​എം തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി​ക​ൾ ഉ​ണ്ടാ​ക്കി രം​ഗ​ത്തി​റ​ങ്ങി​യി​രു​ന്നു. പ്ര​ഖ്യാ​പ​നം വ​ന്ന ഉ​ട​ൻ ന​ട​ത്തി​യ റോ​ഡ് ഷോ ​ഇ​ട​തി​ന്റെ ശ​ക്തി വി​ളി​ച്ച​റി​യി​ക്കു​ന്ന​താ​യി​രു​ന്നു. ര​ണ്ടാം ഘ​ട്ട​മെ​ന്ന നി​ല​യി​ൽ മ​ണ്ഡ​ല​പ​ര്യ​ട​ന​ത്തി​ന് വ്യാ​ഴാ​ഴ്ച മ​ണി​യ​റ​യി​ൽ തു​ട​ക്കം കു​റി​ക്കു​ക​യും​ചെ​യ്തു. ഇ.​പി. ജ​യ​രാ​ജ​നാ​ണ് പ​ര്യ​ട​ന​തു​ട​ക്കം ഉ​ദ്ഘാ​ട​നം​ചെ​യ്ത​ത്.

ടി.​ഐ. മ​ധു​സൂ​ദ​ന​ൻ മ​ത്സ​ര​രം​ഗ​ത്തെ​ത്തി​യാ​ൽ താ​ൻ സ്വ​ത​ന്ത്ര​നാ​യി ഉ​ണ്ടാ​വു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ച കു​ഞ്ഞി​കൃ​ഷ്ണ​ൻ വാ​ക്ക് പാ​ലി​ച്ച് തെ​ര​ഞ്ഞെ​ടു​പ്പു ഗോ​ദ​യി​ലെ​ത്തി​യെ​ങ്കി​ലും ട്രാ​ക്കി​ലെ​ത്താ​ൻ വൈ​കി. ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്കു മു​മ്പാ​ണ് യു.​ഡി.​എ​ഫ് ന​യം വ്യ​ക്ത​മാ​ക്കി​യ​ത്. ഇ​തോ​ടെ​യാ​ണ് കു​ഞ്ഞി​കൃ​ഷ്ണ​ൻ സ​ജീ​വ​മാ​യ​തെ​ന്നു പ​റ​യാം. ആ​ദ്യ ഘ​ട്ട​മെ​ന്ന നി​ല​യി​ൽ പ്ര​മു​ഖ​രെ ക​ണ്ട് വോ​ട്ട​ഭ്യ​ർ​ഥി​ക്കു​ന്ന​തി​നാ​ണ് പ്രാ​ധാ​ന്യം കൊ​ടു​ത്ത​ത്.

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലും സ​ജീ​വ​മാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ പ​ങ്കെ​ടു​ത്ത മ​ണ്ഡ​ലം ക​ൺ​വെ​ൻ​ഷ​നോ​ടെ യു.​ഡി.​എ​ഫ് ക്യാ​മ്പ് ഉ​ണ​ർ​ന്നി​ട്ടു​ണ്ട്. എ​ൻ.​ഡി.​എ സ്ഥാ​നാ​ർ​ഥി​യാ​യി ത​ളി​പ്പ​റ​മ്പ് സ്വ​ദേ​ശി എ.​പി. ഗം​ഗാ​ധ​ര​ൻ പ്ര​ചാ​ര​ണം സ​ജീ​വ​മാ​ക്കി​യി​ട്ടു​ണ്ട്.

ക​ഴി​ഞ്ഞ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 93,695 വോ​ട്ടാ​ണ് ടി.​ഐ. മ​ധു​സൂ​ദ​ന​ൻ നേ​ടി​യ​ത്. കോ​ൺ​ഗ്ര​സി​ലെ എം. ​പ്ര​ദീ​പ്‌​കു​മാ​റി​ന് 43,915 വോ​ട്ട് ല​ഭി​ച്ചു. ബി.​ജെ.​പി​യു​ടെ കെ.​കെ. ശ്രീ​ധ​ര​ന് ല​ഭി​ച്ച​ത് 11,808 വോ​ട്ട്. എ​ൽ.​ഡി.​എ​ഫ് ഭൂ​രി​പ​ക്ഷം 49,780. വ​ല​തു​കാ​റ്റ് വീ​ശി​യ ക​ഴി​ഞ്ഞ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലും പ​യ്യ​ന്നൂ​ർ എ​ൽ.​ഡി.​എ​ഫി​നെ കൈ​യൊ ഴി​ഞ്ഞി​രു​ന്നി​ല്ല. എ​ന്നാ​ൽ, ഭൂ​രി​പ​ക്ഷം 13,257ലേ​ക്ക് ചു​രു​ങ്ങി.

Tags:    
News Summary - assembly election payyanur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.