കൊച്ചി: വിദേശത്ത് പ്രാബല്യത്തിൽ വരുത്തിയ പവർ ഒാഫ് അറ്റോർണി സാധൂകരിക്കുന്നതിനുള്ള അവസരം മുദ്ര വില അടക്കാനുള്ള കാലപരിധി കഴിഞ്ഞുവെന്നതിെൻറ പേരിൽ നിഷേധിക്കാനാവില്ലെന്ന് ഹൈകോടതി. മതിയായ മുദ്ര വില അടച്ചിട്ടില്ലെങ്കിൽ രേഖ പിടിച്ചെടുത്ത് അതിനുള്ള പിഴത്തുക ഇൗടാക്കി സാധൂകരിച്ച് തിരിച്ചു നൽകാൻ കേരള സ്റ്റാമ്പ് ആക്ട് പ്രകാരം ചുമതലപ്പെട്ട ആർ.ഡി.ഒക്ക് അധികാരമുണ്ടെന്നും ഡിവിഷൻബെഞ്ച് വ്യക്തമാക്കി. യു.എസിലെ ടെക്സാസിൽ താമസക്കാരിയായ മലയാളി തോമസ് സി. കുഞ്ഞച്ചൻ നൽകിയ അപ്പീൽ അനുവദിച്ചാണ് ഉത്തരവ്. അമേരിക്കയിൽ ഹരജിക്കാരനൊപ്പം താമസിക്കുന്ന പ്രായമായ മാതാവ് ചില സ്വത്തുക്കളുടെ പവർ ഒാഫ് അറ്റോർണി അവകാശം രേഖാമൂലം ഹരജിക്കാരന് നൽകി. യു.എസിലെ ഇന്ത്യൻ കോൺസുലേറ്റിെൻറ കൈയൊപ്പോടെ അമേരിക്കയിൽ തന്നെയാണ് പവർ ഒാഫ് അറ്റോർണി പ്രാബല്യത്തിൽ വരുത്തിയത്. ഇതിെൻറ അടിസ്ഥാനത്തിൽ ഹരജിക്കാരൻ ഇന്ത്യയിൽ ചില സ്ഥലം ഇടപാടുകൾ നടത്തി. ചില ഭൂമി ഇടപാടുകളുമായി ബന്ധപ്പെട്ട് പവർ ഒാഫ് അറ്റോർണി എസ്.ബി.ടിയുടെ പുനലൂർ ശാഖയിൽ സമർപ്പിച്ചപ്പോൾ മതിയായ മുദ്രവില അടച്ചിട്ടില്ലെന്നും ഇൗ രേഖയുടെ അടിസ്ഥാനത്തിൽ ഇടപാടുകൾ സാധ്യമാകില്ലെന്നും വ്യക്തമാക്കി. തുടർന്ന് സ്റ്റാമ്പ് ആക്ട് പ്രകാരം അപ്പീൽ കേൾക്കാൻ ചുമതലയുള്ള ആർ.ഡി.ഒയെ സമീപിച്ചു. കേരള സ്റ്റാമ്പ് ആക്ടിെൻറ 18ാം വകുപ്പ് പ്രകാരം അനുവദിക്കപ്പെട്ട മൂന്നു മാസത്തെ സമയപരിധി കഴിഞ്ഞതിനാൽ പവർ ഒാഫ് അറ്റോർണിയുമായി ബന്ധപ്പെട്ട മുദ്ര വില അടക്കാൻ ഇനി കഴിയില്ലെന്ന നിലപാടാണ് ആർ.ഡി.ഒ സ്വീകരിച്ചത്. ഇതിനെതിരെ സിംഗിൾബെഞ്ചിനെ സമീപിച്ചെങ്കിലും ഹരജി തള്ളി. തുടർന്നാണ് ഹരജിക്കാരൻ ഡിവിഷൻബെഞ്ചിൽ അപ്പീൽ നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.