കണ്ണൂർ: സർക്കാർ-എയ്ഡഡ് കോളജുകളിലെ െഗസ്റ്റ് അധ്യാപകർ സമരത്തിലേക്ക്. ശമ്പളവർധന അടക്കമുള്ള ആവശ്യങ്ങളോടുള്ള അവഗണനയിൽ പ്രതിഷേധിച്ചാണ് അനിശ്ചിതകാല സമരത്തിനിറങ്ങുന്നത്. ഹയർസെക്കൻഡറി അധ്യാപകരെക്കാൾ കുറഞ്ഞശമ്പളമാണ് നിലവിൽ. ശമ്പളമടക്കമുള്ള കാര്യങ്ങളിൽ നീതിപൂർവമായ സമീപനം സ്വീകരിക്കുക, മാസങ്ങളായി ശമ്പളം വൈകുന്നത് പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് പ്രക്ഷോഭം നടത്താൻ ജില്ലയിലെ െഗസ്റ്റ് അധ്യാപകരുടെ കൺെവൻഷൻ തീരുമാനിച്ചു. യോഗത്തിൽ കേരള െഗസ്റ്റ് ലക്ചേഴ്സ് യൂനിയൻ ജില്ല കമ്മിറ്റി രൂപവത്കരിച്ചു. സംസ്ഥാന സെക്രട്ടറി ദിലീപ്കുമാർ ഉദ്ഘാടനം ചെയ്തു. ഷിജിൽ, കെ.കെ. സക്കരിയ, കെ.കെ. റിഷ്ന, ഡോ. പി.കെ. രാധിക, സരീഷ്, എം.കെ. ആരിഫ്, ടി. നിധീഷ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.