കുടുംബസംഗമം

കണ്ണൂർ: ചെമ്പിലോട് കോമത്ത് കുന്നുമ്പ്രം പുരാതന തറവാടായ പുതിയപുരയിൽ കുടുംബത്തി​െൻറ പ്രഥമ പി.പി. ഖാലിദ് ഉദ്ഘാടനം ചെയ്തു. ഡോ. പി. സുബൈർ അധ്യക്ഷത വഹിച്ചു. മുതിർന്ന അംഗങ്ങളായ അബ്ദുൽ ഹമീദ് മാസ്റ്റർ, അബ്ദുൽ മജീദ്, പി.പി. ഹഫ്സ, പി.പി. ആയിശ, അബ്ദുസ്സലാം, മുഹമ്മദ് ബഷീർ, ഡോ. ഫാത്തിമ തുടങ്ങിയവരെ ആദരിച്ചു. ഡോ. ഷാജഹാൻ, മുഹമ്മദലി മാസ്റ്റർ, തൻവീർ അഹമ്മദ്, നിസാർ കൂലോത്ത്, എൻ.എൻ. ശംസുദ്ദീൻ, ജസീറ മുഹമ്മദ് തുടങ്ങിയവർ സംസാരിച്ചു. സംഗമത്തോടനുബന്ധിച്ചു പ്രസിദ്ധീകരിക്കുന്ന 'തായ്വേരുകളിൽ നിലാവ് പൂക്കുമ്പോൾ' സുവനീറി​െൻറ പ്രകാശനവും 'സ്‌നേഹത്തിൻ പൂമരച്ചില്ലയിൽ' ഡോക്യുമ​െൻററി പ്രദർശനവും നടന്നു. സംഗമത്തിന് മുന്നോടിയായി നടന്ന വിവിധ മത്സര പരിപാടികളിൽ ജേതാക്കളായവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. കലാകായിക മത്സരങ്ങൾ ടി.കെ. മുഹമ്മദ്, ഫരീദ തുടങ്ങിയവർ നിയന്ത്രിച്ചു. അഹമ്മദ് പി. സിറാജ് അവതാരകനായിരുന്നു. മുഹമ്മദ് സാദിഖ് സ്വാഗതവും മുഈനുദ്ദീൻ മുഹമ്മദ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.