മടിക്കേരി: മാധ്യമ പ്രവർത്തക ഗൗരി ലേങ്കഷിെൻറ കൊലപാതകത്തിൽ കുടക് ജില്ലയിലൊട്ടുക്കും വൻ പ്രതിഷേധം. കർണാടക വർക്കിങ് ജേണലിസ്റ്റ് അസോസിയേഷൻ, കുടക് ജില്ല പത്രപ്രവർത്തക വേദി, കുടക് പ്രസ്ക്ലബ്, കുടക് ജില്ല മതേതര ഒക്കൂട്ട, സി.പി.എം, സി.പി.െഎ, വെൽഫെയർ പാർട്ടി, എസ്.ഡി.പി.െഎ, ദലിത് സംഘർഷ സമിതി, ജനതാദൾ (എസ്) എന്നീ സംഘടനകൾ പ്രതിഷേധ സംഗമങ്ങൾ സംഘടിപ്പിച്ചു. മടിക്കേരി, കുശാൽനഗർ, സോമവാർപേട്ട, സിദ്ധാപുരം, വീരാജ്പേട്ട എന്നിവിടങ്ങളിൽ പ്രതിേഷധ പരിപാടികൾ നടന്നു. രാജ്യത്തെ സംസ്കാരശൂന്യതയിലേക്ക് തള്ളിവിടുന്നതിനെതിരെ കൂടുതൽ ശക്തമായി പ്രതിേഷധിക്കേണ്ടതുണ്ടെന്ന് മനുഷ്യാവകാശ പ്രവർത്തകനും മുൻ എം.എൽ.സിയുമായ എ.കെ. സുബ്ബയ്യ മടിക്കേരിയിൽ ഗാന്ധിപ്രതിമക്ക് മുന്നിൽ നടന്ന പ്രതിഷേധ കൂട്ടായ്മയിൽ പറഞ്ഞു. സി.പി.എം ജില്ല സെക്രട്ടറി ഡോ. െഎ.ആർ. ദുർഗാപ്രസാദ് സംസാരിച്ചു. സിദ്ധാപുരത്ത് നടന്ന പ്രതിഷേധ സംഗമത്തിൽ സി.പി.എം നേതാവ് വി.ആർ. ഭരത്, വെൽഫെയർ പാർട്ടി ജില്ല പ്രസിഡൻറ് കെ.ടി. ബഷീർ, സി.പി.െഎ ജില്ല സെക്രട്ടറി കെ.വി. സുനിൽ എന്നിവർ സംസാരിച്ചു. വീരാജ്പേട്ടയിൽ എസ്.ഡി.പി.െഎ സംഘടിപ്പിച്ച പരിപാടിയിൽ അബ്ദുൽ സാബിത്, ജില്ല സമിതി അംഗം ഇബ്രാഹീം, ജനതാദൾ സംഘടിപ്പിച്ച മനുഷ്യച്ചങ്ങലയിൽ ജില്ല പ്രസിഡൻറ് സേങ്കത് പൂവയ്യ, വീരാജ്പേട്ട മണ്ഡലം പ്രസിഡൻറ് എസ്.എച്ച്. മതീൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.