മംഗളൂരു: ഭാരതീയ യുവമോര്‍ച്ച നേതൃത്വത്തിൽ ചൊവ്വാഴ്ച ബംഗളൂരുവില്‍നിന്ന് തുടക്കമിട്ട 'മംഗളൂരു ചലോ' ബൈക്ക് റാലി ലക്ഷ്യസ്ഥാനത്ത് പൊലീസ് തടഞ്ഞു. നിരോധനം ലംഘിച്ച ബി.ജെ.പി സംസ്ഥാന പ്രസിഡൻറും മുൻ മുഖ്യമന്ത്രിയുമായ ബി.എസ്. െയദ്യൂരപ്പ, എം.പിമാരായ നളിന്‍കുമാര്‍ കട്ടീല്‍, ശോഭ കാരന്ത്ലാജെ, ലെജിസ്ലേറ്റിവ് കൗണ്‍സില്‍ പ്രതിപക്ഷനേതാവ് ഈശ്വരപ്പ, മുന്‍ ഉപമുഖ്യമന്ത്രി ആര്‍. അശോക്, യുവമോര്‍ച്ച സംസ്ഥാന പ്രസിഡൻറ് പ്രതാപ് സിംഹ, അരവിന്ദ് ലിമ്പാവലി എം.എല്‍.എ, സി.ടി. രവി തുടങ്ങി നേതാക്കളും പ്രവർത്തകരുമുള്‍പ്പെടെ 850 പേരെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു. പോപുലര്‍ഫ്രണ്ട് ഓഫ് ഇന്ത്യ, എസ്.ഡി.പി.ഐ, കര്‍ണാടക ഫോറം ഫോര്‍ ഡിഗ്നിറ്റി (കെ.എഫ്.ഡി) എന്നീ സംഘടനകളെ നിരോധിക്കുക, ഇവര്‍ക്ക് സംരക്ഷണം നല്‍കുന്ന ദക്ഷിണ കന്നട ജില്ല ചുമതലയുള്ള മന്ത്രി ബി. രമാനാഥ റൈ രാജിവെക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു റാലി. ബുധനാഴ്ച വൈകീട്ട് ആറു മുതല്‍ വെള്ളിയാഴ്ച അര്‍ധരാത്രിവരെ മംഗളൂരുവില്‍ സിറ്റി പൊലീസ് കമീഷണര്‍ ടി. സുരേഷ് വാഹനറാലികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു. വ്യാഴാഴ്ച രാവിലെ ജ്യോതിസര്‍ക്കിള്‍ കേന്ദ്രീകരിച്ച് ഡെപ്യൂട്ടി കമീഷണര്‍ ഓഫിസിലേക്ക് ബൈക്ക് റാലി നടത്താനെത്തിയവരെ ഹമ്പന്‍കട്ടയില്‍ റോഡില്‍ ബാരിക്കേഡ് നിരത്തി പൊലീസ് തടഞ്ഞു. കര്‍ണാടക ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എം.പി സംസ്ഥാനത്ത് ഹിന്ദുക്കള്‍ക്കെതിരെ കേരള മോഡല്‍ നടപ്പാക്കുകയാണെന്ന് ജ്യോതിസര്‍ക്കിളില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത ബി.എസ്. െയദ്യൂരപ്പ പറഞ്ഞു. സിദ്ധരാമയ്യ കര്‍ണാടകയെ യുദ്ധഭൂമിയാക്കുകയാണ്. കേരളത്തിലെപ്പോലെ കര്‍ണാടകയില്‍ ഇനി അധികകാലം ഹിന്ദുക്കളെ കൊല്ലാനാവില്ല. നാലുമാസം കഴിഞ്ഞാല്‍ ഹിന്ദുസംരക്ഷകരായ സര്‍ക്കാര്‍ ഇവിടെ അധികാരത്തില്‍ വരും. സിദ്ധരാമയ്യ കര്‍ണാടകയിലെ അവസാന കോൺഗ്രസ് മുഖ്യമന്ത്രിയാകുമെന്നും അദ്ദേഹം പറഞ്ഞു. െയദ്യൂരപ്പയുടെ നേതൃത്വത്തില്‍ അധികാരമേല്‍ക്കുന്ന അടുത്ത സര്‍ക്കാര്‍ പോപുലര്‍ഫ്രണ്ടിനെയും ബന്ധപ്പെട്ട സംഘടനകളെയും നിരോധിക്കുമെന്ന് നളിന്‍കുമാര്‍ കട്ടീല്‍ എം.പി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.