പെരിങ്ങോം: ഓണപ്പൂക്കളമൊരുക്കാന്‍ തദ്ദേശീയമായി നട്ടുവളര്‍ത്തിയ പൂക്കളുമായി കുടുംബശ്രീ ഗ്രൂപ് വിപണിയിലേക്ക്. പെരിങ്ങോം വയക്കര പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിെൻറ കീഴില്‍ കടുക്കാരത്ത് പ്രവര്‍ത്തിക്കുന്ന സ്‌നേഹ ജെ.എല്‍.ജി ഗ്രൂപ്പാണ് ഒരേക്കറോളം സ്ഥലത്ത് പൂകൃഷി നടത്തിയത്. മഞ്ഞ, ഓറഞ്ച് നിറത്തിലുള്ള ചെണ്ടുമല്ലിയാണ് കൃഷിയിറക്കിയത്. ഓണവിപണി ലക്ഷ്യമാക്കി നടത്തിയ കൃഷിയുടെ വിളവെടുപ്പ് പഞ്ചായത്ത് പ്രസിഡൻറ് പി. നളിനി ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം ജലജാമണി അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി ചെയര്‍പേഴ്‌സൻ ലതഗോപി, മെംബര്‍ സെക്രട്ടറി എം.പി. ബാബുരാജ്, കെ. കവിത, എ.സി. സന്തോഷ് എന്നിവരും സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.