കല്യാശ്ശേരി: കല്യാശ്ശേരി സെൻട്രൽ എൽ.പി സ്കൂളിൽ അമ്മമാരുടെയും വിദ്യാർഥികളുടെയും നേതൃത്വത്തിൽ പൂക്കളമത്സരങ്ങൾ നടന്നു. പരിപാടി കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വി.വി. പ്രീത ഉദ്ഘാടനം ചെയ്തു. ഇ. സജീവൻ അധ്യക്ഷത വഹിച്ചു. ഉന്നതവിജയം നേടിയ പൂർവവിദ്യാർഥികളേയും എൽ.എസ്.എസ് സ്കോളർഷിപ് ജേതാക്കളേയും ആദരിച്ചു. വിവിധ എൻഡോവ്മെൻറുകൾ പൂർവ അധ്യാപികമാരായ പി.വി. ഭവാനി, എം.പി. അമ്മിണി, സി. നിർമല എന്നിവർ വിതരണം ചെയ്തു. മൊറാഴ എ.യു.പി, ചെറുകുന്ന് ഗവ. ഗേൾസ് ഹയർ സെക്കൻഡറി, ഇരിണാവ് യു.പി എന്നിവിടങ്ങളിലും ഓണാഘോഷപരിപാടികൾ നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.