ടൂവീലർ സർവിസിങ് സൗജന്യ പരിശീലനം

കണ്ണൂർ: റുഡ്‌സെറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ടൂവീലർ സർവിസിങ്ങിൽ സൗജന്യ പരിശീലനം നൽകും. 18നും 45നും ഇടയിൽ പ്രായമുള്ള യുവതീ യുവാക്കൾക്ക് 30 ദിവസമാണ് പരിശീലനം. ഭക്ഷണവും താമസവും ലഭിക്കും. സംരംഭകത്വ കഴിവുകൾ, പ്രോജക്ട് റിപ്പോർട്ട് തയാറാക്കൽ, എൻറർപ്രൈസ്‌ മാനേജ്മ​െൻറ്, ബാങ്ക് വായ്‌പ മാർഗനിർദേശങ്ങൾ തുടങ്ങിയ വിഷയങ്ങളും പരിശീലന പരിപാടിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. താൽപര്യമുള്ള കണ്ണൂർ, കാസർകോട്, വയനാട് ജില്ലക്കാരും മാഹി നിവാസികളും നവംബർ ഏഴിനകം അപേക്ഷിക്കണം. ബി.പി.എൽ വിഭാഗക്കാർക്കും താമസിച്ചുപഠിക്കാൻ താൽപര്യമുള്ളവർക്കും മുൻഗണന. ഇൻറർവ്യൂ നവംബർ 13ന്. പരിശീലനം നവംബർ 17ന് തുടങ്ങും. ഓൺലൈനായി അപേക്ഷിക്കാൻ www.rudset.com. ഫോൺ: 0460 2226573, 8547682411, 9747439611.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.