കാറും ബൈക്കും കൂട്ടിയിടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു

കാസര്‍കോട്: കാറും ബൈക്കും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പെരുമ്പള പാലിച്ചിയടുക്കം കാവുങ്കാലിലെ പി. ഗോപകുമാര്‍ എന്ന ഗോപിയാണ് (38) മരിച്ചത്. ഒക്ടോബർ 22ന് വൈകീട്ട് ചളിയങ്കോട് പാലത്തിന് സമീപമാണ് അപകടമുണ്ടായത്. വീട്ടില്‍നിന്ന് കാസര്‍കോട്ടേക്ക് വരുകയായിരുന്ന ഗോപകുമാര്‍ സഞ്ചരിച്ച ബൈക്കില്‍ എതിരെവന്ന കാറിടിക്കുകയായിരുന്നു. തലക്ക് സാരമായി പരിക്കേറ്റ ഗോപകുമാർ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കാസര്‍കോട് കെ.എസ്.ആര്‍.ടി.സി ബസ്സ്റ്റാൻഡില്‍ ലോട്ടറി സ്റ്റാള്‍ നടത്തിവരുകയായിരുന്നു. പരേതനായ ഇ.കെ. കുഞ്ഞിക്കണ്ണ​െൻറയും രമണിയുടെയും മകനാണ്. ഭാര്യ: ലത. മക്കള്‍: ഗോപിക, അഭിഷേക്. സഹോദരങ്ങള്‍: രാധ, ബാലന്‍, ശകുന്തള.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.