ട്രെയിൻ യാത്രക്കിടെ പ്ലാറ്റ്​ഫോമിൽ വീണ്​ യുവതിക്ക്​ പരിക്ക്​

ട്രെയിൻ യാത്രക്കിടെ പ്ലാറ്റ്ഫോമിൽ വീണ് യുവതിക്ക് പരിക്ക് കോട്ടയം: ട്രെയിൻ യാത്രക്കിടെ പ്ലാറ്റ്ഫോമില്‍ വീണ് യുവതിക്ക് പരിക്ക്. തിരുവനന്തപുരം സ്വദേശിനി ഡയാനക്കാണ് (36) പരിക്കേറ്റത്. വ്യാഴാഴ്ച പുലർച്ച 4.30ന് കോട്ടയം റെയിൽവേ സ്റ്റേഷനിലാണ് അപകടം. കൊച്ചുവേളി–ലോകമാന്യതിലക് എക്സ്പ്രസില്‍ എത്തിയ ഡയാന കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങി വെള്ളം വാങ്ങിയശേഷം നീങ്ങിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെ പ്ലാറ്റ്ഫോമിലേക്ക് വീഴുകയായിരുന്നു. മുഖത്ത് പരിക്കേറ്റ ഇവരെ റെയിൽവേ പൊലീസ് കോട്ടയം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.