പാപ്പിനിശ്ശേരി: അഖിലേന്ത്യ അന്തർ സർവകലാശാല വനിത വോളിബാൾ മത്സരങ്ങൾ ഇന്നുമുതല്‍ മാങ്ങാട്ടുപറമ്പിലെ കണ്ണൂർ സർവകലാശാല സ്റ്റേഡിയത്തിൽ അരങ്ങേറും. വൈകീട്ട് മൂന്നിന് ഇൻറർനാഷനൽ വോളിബാൾ താരം ജോബി ജോർജ് ഉദ്ഘാടനംചെയ്യും. സർവകലാശാലയുടെ നാല് വേദികളിലായി ഒരേസമയം മത്സരങ്ങൾ നടത്തുന്നതിനുള്ള സജ്ജീകരണം ഒരുക്കിയതായി അധികൃതര്‍ അറിയിച്ചു. കഴിഞ്ഞവർഷത്തെ അഖിലേന്ത്യ ചാമ്പ്യന്മാരായ കോഴിക്കോട് സർവകലാശാല ഇത്തവണ യോഗ്യതാറൗണ്ടിൽ മങ്ങിയ പ്രകടനമാണ് കാഴ്ചവെച്ചത്. അതേസമയം, നിലവിൽ രണ്ടാം സ്ഥാനക്കാരായ എം.ജി സർവകലാശാല മേഖലാമത്സരത്തിൽ ഉജ്ജ്വലഫോമാണ് പുറത്തെടുത്തത്. വെള്ളിയാഴ്ച വിവിധ വേദികളിലായി എട്ട് മത്സരങ്ങൾ നടക്കും. മത്സരങ്ങൾ: 1 - ഹിമാചൽ സർവകലാശാല Vs പി.ഡി.യു.എസ് 2 -എം.ജി സർവകലാശാല vs കൊൽക്കത്ത രവീന്ദ്രഭാരതി 3 - ഗ്വാളിയോർ എൽ.എൻ.യു.പി vs പഞ്ചാബ് സർവകലാശാല 4 - ബർദ്വാൻ vs കണ്ണൂർ 5- കൊൽക്കത്ത vs ഹിന്ദുസ്ഥാൻ 6- കുരുക്ഷേത്ര vs രാജസ്ഥാൻ 7 - കോഴിക്കോട് vs പണ്ഡിറ്റ് രവിശങ്കർ 8 പുണെ സാവിത്രി ഭായി vs അമൃത്സർ ജി.എൻ.ഡി.യു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.