ഗൃഹനാഥയെ ആക്രമിച്ച് ആഭരണങ്ങളും പണവും കവര്‍ന്നു

മംഗളൂരു: പട്ടാപ്പകല്‍ ഗൃഹനാഥയെ ആക്രമിച്ച് ആഭരണങ്ങളും പണവും കവര്‍ന്നതായി പരാതി. മുല്‍ക്കിക്കടുത്ത കൊള്‍നാടില്‍ ശാരദഷെട്ടിയുടെ വീട്ടിലാണ് ഉച്ചയോടെ കവര്‍ച്ച നടന്നത്. വൈദ്യുതിവിഭാഗം ജീവനക്കാരനെന്ന വ്യാജേനയെത്തിയ യുവാവ് വീട്ടില്‍ തനിച്ചായിരുന്ന ശാരദയുടെ തലക്കടിച്ചുവീഴ്ത്തി മാല കവരുകയായിരുന്നു. തുടര്‍ന്ന് മകളുടെ വിവാഹത്തിനായി അലമാരയില്‍ സൂക്ഷിച്ച സ്വര്‍ണാഭരണങ്ങളും പണവും മോഷ്ടിക്കുകയായിരുന്നു. മോഷണത്തിനുശേഷം ദേശീയപാതയില്‍ കാത്തുനിന്നയാളുടെ ബൈക്കില്‍ രക്ഷപ്പെടുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.