സ്വീകരണം നൽകും

കേളകം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന കമ്മിറ്റി നടത്തുന്ന സമര പ്രചാരണ വാഹനജാഥക്ക് വെള്ളിയാഴ്ച കേളകത്ത് . വൈകീട്ട് മൂന്നിനാണ് സ്വീകരണ പരിപാടി. പൊതുസമ്മേളനം സംസ്ഥാന പ്രസിഡൻറ് ടി. നസീറുദ്ദീൻ ഉദ്ഘാടനംചെയ്യും. വാർത്താസമ്മേളനത്തിൽ പൗലോസ് കൊല്ലുവേലിൽ, ജോസ് വാത്യാട്ട്, ജോൺ കാക്കരമറ്റം, വി.ടി. ജോസ്, ടോമി വാളുവെട്ടിക്കൽ എന്നിവർ പെങ്കടുത്തു. ചെട്ടിയാംപറമ്പിലെ ചെങ്കൽക്വാറികളുടെ പ്രവർത്തനം നിർത്തി കേളകം: പഞ്ചായത്തിലെ ചെട്ടിയാംപറമ്പിൽ പ്രവർത്തിക്കുന്ന ചെങ്കൽക്വാറികകളുടെ പ്രവർത്തനം നിർത്താൻ വില്ലേജ് അധികൃതർ നോട്ടിസ് നൽകി. തുടർന്ന് ആറു ക്വാറികളിൽ വ്യാഴാഴ്ച പ്രവർത്തനം നിർത്തി. ജില്ല കലക്ടർ വില്ലേജ് ഓഫിസർക്ക് നേരിട്ട് നൽകിയ നിർദേശത്തെ തുടർന്നാണ് സ്റ്റോപ്പ് മെമ്മോ നൽകിയത്. വ്യാഴാഴ്ച നാല് ക്വാറികൾക്ക് കൂടി പ്രവർത്തനം നിർത്താൻ നോട്ടിസ് നൽകിയെന്നും കലക്ടർക്ക് ഉടൻ റിപ്പോർട്ട് കൈമാറുമെന്നും കേളകം വില്ലേജ് ഓഫിസർ പറഞ്ഞു. എന്നാൽ, കണ്ണൂർ ജില്ലയിലെ ഒരു ക്വാറിക്കും ലൈസൻസ് ഇല്ലെന്നും കേളകം പഞ്ചായത്തിലെ ക്വാറികൾ മാത്രം പൂട്ടിച്ചതിനെതിരെ സമരം ചെയ്യുമെന്നും ക്വാറി ഉടമകൾ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.