ഗതാഗതം നിരോധിച്ചു

കണ്ണൂർ: അലവിൽ--അഴീക്കാട് റോഡിലെ വൻകുളത്തുവയലിൽ ഓവുചാൽനിർമാണവും കലുങ്കുനിർമാണവും നടത്തുന്നതിനാൽ വൻകുളത്തുവയലിൽനിന്ന് തെരുവഴി പാലോട്ടുവയൽ ഭാഗത്തേക്കുള്ള ഗതാഗതം നവംബർ 15വരെ നിരോധിച്ചതായി അസി. എൻജിനീയർ അറിയിച്ചു. ഗതാഗത നിയന്ത്രണം കണ്ണൂർ: കൂത്തുപറമ്പ്-കണ്ണൂർ റോഡിലെ പി.യു.കെ.സി റോഡിൽ താേഴ കായലോട് കലുങ്ക് പുനർനിർമിക്കുന്നതിനാൽ വെള്ളിയാഴ്ച മുതൽ ഒരുമാസത്തേക്ക് ഇതുവഴിയുള്ള ഗതാഗതം നിയന്ത്രിക്കും. കൂത്തുപറമ്പിൽനിന്ന് മമ്പറം/കണ്ണൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ കായലോട് ജങ്ഷനിൽനിന്ന് ഇടത്തോട്ടുതിരിഞ്ഞ് കതിരൂർ റോഡിലൂടെ പിണറായി റോഡിൽ പ്രവേശിച്ച് താഴെ കായലോട് എത്തണം. മമ്പറം/കണ്ണൂർ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ പ്രധാന റോഡിലൂടെതന്നെ കടന്നുപോകേണ്ടതാണെന്ന് പി.ഡബ്ല്യൂ.ഡി എക്സിക്യൂട്ടിവ് എൻജിനീയർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.