മട്ടന്നൂര്‍ വിമാനത്താവള പൊലീസ് സ്‌റ്റേഷന് അനുമതിയായി

മട്ടന്നൂര്‍: കഴിഞ്ഞ ബജറ്റില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച പുതിയ ആറു പൊലീസ് സ്‌റ്റേഷനുകളിൽ ഉൾപ്പെട്ട മട്ടന്നൂര്‍ വിമാനത്താവള പൊലീസ് സ്‌റ്റേഷന് അനുമതിയായി. അന്താരാഷ്ട്ര വിമാനത്താവളം വരുന്നതോടെ പരിസരപ്രദേശത്തെ ക്രമസമാധാന ചുമതലയുമായാണ് മൂര്‍ഖന്‍പറമ്പില്‍ പുതിയ പൊലീസ് സ്‌റ്റേഷന്‍ വരുന്നത്. മട്ടന്നൂരില്‍ പൊലീസ് സ്‌റ്റേഷന്‍ ഉണ്ടെങ്കിലും വിമാനത്താവളം യാഥാർഥ്യമാകുന്നതോടെ ജനസാന്ദ്രത ഏറുമെന്നതിനാലാണ് വിമാനത്താവളം കേന്ദ്രീകരിച്ച് പുതിയ പൊലീസ് സ്റ്റേഷന് അനുമതി ലഭിച്ചത്. ജില്ലയില്‍ കൂടുതല്‍ വില്ലേജുകളെ പ്രതിനിധാനം ചെയ്യുന്ന സ്‌റ്റേഷനാണ് മട്ടന്നൂര്‍. ആറു വില്ലേജുകളിലായി 31,000 കുടുംബങ്ങളാണ് മട്ടന്നൂര്‍ സ്‌റ്റേഷന്‍ പരിധിയിലുള്ളത്. കഴിഞ്ഞദിവവസം ചേര്‍ന്ന മന്ത്രിസഭായോഗമാണ് മൂര്‍ഖന്‍പറമ്പില്‍ വിമാനത്താവള പൊലീസ് സ്‌റ്റേഷന്‍ സംബന്ധിച്ച് തീരുമാനമെടുത്തത്. വിമാനത്താവള പ്രവര്‍ത്തനം ആരംഭിക്കുമ്പോള്‍ മട്ടന്നൂരില്‍ എ.എസ്.പി ഓഫിസും സ്ഥാപിക്കാൻ സര്‍ക്കാര്‍ നിര്‍ദേശമുണ്ട്. വിമാനത്താവള നിർമാണത്തിന് ശരവേഗം; മള്‍ട്ടിപ്ലക്‌സ്, വൈഫൈ സൗകര്യം ഏര്‍പ്പെടുത്തും മട്ടന്നൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളനിർമാണത്തിന് ശരവേഗം. അടുത്തവര്‍ഷം സെപ്റ്റംബറില്‍ ഉദ്ഘാടനം ചെയ്യുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെങ്കിലും അടുത്ത മാർച്ചോടെതന്നെ നിര്‍മാണം പൂര്‍ത്തീകരിക്കുകയാണ് കിയാലി​െൻറ ലക്ഷ്യം. കനത്തമഴെയ തുടര്‍ന്ന് നിര്‍ത്തിവെച്ച റണ്‍വേ സുരക്ഷാമതില്‍ നിര്‍മാണം അടുത്തദിവസം പുനരാരംഭിക്കും. ഇപ്പോള്‍ പാസഞ്ചര്‍ ടെര്‍മിനല്‍ കെട്ടിടത്തി​െൻറ ഉള്‍ഭാഗ നിര്‍മാണം നടക്കുകയാണ്. ജനുവരിയോടെ പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. അവശേഷിക്കുന്ന റണ്‍വേ സുരക്ഷാമേഖലയുടെ നിര്‍മാണം ഫെബ്രുവരിയിൽ പൂര്‍ത്തിയാക്കും. പദ്ധതിപ്രദേശത്തേക്കുള്ള അനുബന്ധ റോഡുകള്‍, ചുറ്റുമതില്‍ എന്നിവയുടെ നിര്‍മാണവും അതിവേഗമാണ് പുരോഗമിക്കുന്നത്. എയര്‍ കാര്‍ഗോ കോംപ്ലക്‌സ്, സി.ഐ.എസ്.എഫ് കെട്ടിടം, കിയാല്‍ ഓഫിസ് കോംപ്ലക്‌സ്, ലൈറ്റിങ് സംവിധാനം എന്നിവ ഇനി പൂര്‍ത്തിയാക്കേണ്ടതുണ്ട്. വിമാനത്താവള അനുബന്ധമായി മള്‍ട്ടിപ്ലക്‌സ്, ഡ്യൂട്ടി ഫ്രീ ഷോപ്പുകള്‍, വൈഫൈ സൗകര്യം എന്നിവ ഒരുക്കുന്നുണ്ട്. വിമാനത്താവളത്തി​െൻറ ലൈറ്റ് അപ്രോച്ചിങ്ങിനായി കല്ലേരിക്കര പാറപ്പൊയില്‍ മേഖലയില്‍ 7.5 ഏക്കര്‍ സ്ഥലം ഏറ്റെടുക്കാനുള്ള നടപടി പൂര്‍ത്തിയായിവരുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.