കൂത്തുപറമ്പ്: കൂത്തുപറമ്പിനടുത്ത നരവൂരിൽ ആർ.എസ്.എസ് പ്രവർത്തകെൻറ വീട്ടിൽ റീത്തുവെച്ചതായി പരാതി. തൊക്കിലങ്ങാടി ശാഖ മുഖ്യശിക്ഷക് ആയ നരവൂർ മഹാവിഷ്ണുക്ഷേത്രത്തിന് സമീപത്തെ കെ.പി. ബിജോയുടെ വീട്ടുവരാന്തയിലാണ് റീത്തുവെച്ചത്. വ്യാഴാഴ്ച രാവിലെയാണ് ഇത് വീട്ടുകാരുടെ ശ്രദ്ധയിൽപെട്ടത്. കൂത്തുപറമ്പ് പൊലീസിൽ പരാതി നൽകി. ബി.ജെ.പി ജില്ല സെക്രട്ടറി പി. സത്യപ്രകാശ്, എ.പി. പുരുഷോത്തമൻ, ജ്യോതി ബാബു, പി. ബിനോയ് തുടങ്ങിയവർ വീട്ടിലെത്തി. സംഭവത്തിന് പിന്നിൽ സി.പി.എമ്മാണെന്ന് ബി.ജെ.പി നേതാക്കൾ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.