തളിപ്പറമ്പ്: ജില്ല സഹകരണ ബാങ്ക് തളിപ്പറമ്പ് ശാഖയിൽ പണയസ്വർണത്തിന് പകരം മുക്കുപണ്ടം നൽകി തട്ടിപ്പ് നടത്തിയ കേസിലെ മുഖ്യപ്രതി അറസ്റ്റിൽ. ബാങ്കിലെ അസി. മാനേജർ ചെറുകുന്ന് ഗേൾസ് ഹൈസ്കൂളിന് സമീപത്തെ തൂണോളി വീട്ടിൽ രമയെയാണ് (49) തളിപ്പറമ്പ് എസ്.ഐ പി.എ. ബിനുമോഹനും സംഘവും അറസ്റ്റ് ചെയ്തത്. സ്വർണ പണയതട്ടിപ്പ് നടത്തിയ സംഭവത്തിലെ മുഖ്യപ്രതിയാണ് രമ. ഇവർ കണ്ണപുരത്തെ വീട്ടിലെത്തിയിട്ടുണ്ടെന്ന വിവരത്തെ തുടർന്ന് തളിപ്പറമ്പ് എസ്.ഐ ബിനുമോഹനും സംഘവും ഉച്ചയോടെ എത്തുകയായിരുന്നു. പൊലീസിനെ കണ്ട രമ രക്ഷപ്പെടാനായി വീട്ടിൽനിന്ന് ഇറങ്ങിയോടിയെങ്കിലും പൊലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു. സ്റ്റേഷനിലെത്തിച്ച ഇവരെ സി.ഐ പി.കെ. സുധാകരെൻറ നേതൃത്വത്തിൽ രണ്ടു മണിക്കൂർ ചോദ്യംചെയ്തു. കേസിനാസ്പദമായ സംഭവം നടന്ന് ഒരുമാസം പിന്നിട്ടശേഷമാണ് മുഖ്യപ്രതി പിടിയിലാകുന്നത്. കേസിലെ മറ്റൊരു പ്രതി പി. ഷഡാനനെ ഒരാഴ്ച മുമ്പ് ജില്ല സഹകരണ ബാങ്കിെൻറ ഹെഡ് ഒാഫിസിൽ എത്തിയപ്പോൾ ജീവനക്കാർ പിടികൂടി പൊലീസിൽ ഏൽപിച്ചിരുന്നു. അപ്രൈസർകൂടിയായ ഷഡാനനെ കൂട്ടുപിടിച്ചാണ് രമ തട്ടിപ്പ് നടത്തിയത്. അന്വേഷണം തുടങ്ങിയ ഉടൻ പ്രതികൾ മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈകോടതിയെ സമീപിച്ചിരുന്നു. കോടതി ജാമ്യം തള്ളിയതോടെ ഇവർ ഒളിവിൽപോയി. രമയുടെ മകൻ വിനീഷിനെയും പൊലീസ് കസ്റ്റഡിയിൽ എടുത്തതായി സൂചനയുണ്ട്. ഇയാളെയും ചോദ്യംചെയ്യും. രാത്രിയോടെ രമയെ തളിപ്പറമ്പ് മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കി. കേസിൽ മാനേജർ ഇ. ചന്ദ്രനെ പിടികൂടാനുണ്ട്. പ്രതികളെ പിടിക്കാൻ വൈകിയതിെൻറ പേരിൽ തളിപ്പറമ്പ് പൊലീസ് ഏറെ പഴികേട്ടിരുന്നു. തളിപ്പറമ്പ് ഞാറ്റുവയലിലെ ഹസൻ എന്നയാൾ ബാങ്കിൽ പണയംവെച്ച സ്വർണാഭരണം തിരിച്ചെടുത്തപ്പോൾ മുക്കുപണ്ടം നൽകി കബളിപ്പിച്ചുവെന്നാണ് പരാതി. ഇയാൾ മകൻ റഷീദിെൻറ ഭാര്യയുടെ ഒമ്പതേകാൽ പവൻ മാല ബാങ്കിൽ പണയംെവച്ചിരുന്നു. പിന്നീട് പണയം തിരിച്ചെടുത്ത് പരിശോധിച്ചപ്പോഴാണ് ഡിസൈൻ മാറിയതായി മനസ്സിലായത്. തുടർന്ന്, പരിശോധിച്ചതോടെ മാല സ്വർണമല്ലെന്ന് ബോധ്യപ്പെട്ടു. ഇതോടെ, പരാതി നൽകുകയായിരുന്നു. അതിനിടെ, ബാങ്ക് അധികൃതർ ഒത്തുതീർപ്പിനായി ഇവരെ സമീപിക്കുകയും രണ്ടര ലക്ഷം രൂപ നൽകാമെന്ന് സമ്മതിക്കുകയും ഈ തുകക്കുള്ള രമയുടെ ചെക്ക് നൽകുകയും ചെയ്തിരുന്നു. കുറ്റകൃത്യം ബോധ്യപ്പെട്ട പൊലീസ് ബാങ്കിലെ രേഖകളും പണയവസ്തുക്കളും പരിശോധിച്ചതിൽ 50 ലക്ഷത്തോളം രൂപയുടെ തട്ടിപ്പ് നടന്നതായി കണ്ടെത്തിയിരുന്നു. രമയുടെ മകെൻറ പേരിലും ഷഡാനെൻറ ഭാര്യയുടെ പേരിലും പണയതട്ടിപ്പ് നടത്തിയതായും തെളിഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.