കല്ലിക്കണ്ടിയിലെ സി.പി.എം-ലീഗ് സംഘർഷം: 60 പേർക്കെതിരെ കേസ് പാനൂർ: കല്ലിക്കണ്ടിയിൽ സി.പി.എം-ലീഗ് സംഘർഷവുമായി ബന്ധപ്പെട്ട് ഇരുവിഭാഗത്തിലെയും 50 പേർക്കെതിരെ കൊളവല്ലൂർ പൊലീസ് കേസെടുത്തു. അനുമതിയില്ലാതെ പ്രകടനം നടത്തിയതിന് 10 എം.എസ്.എഫ് പ്രവർത്തകർക്കെതിരെയും കേസെടുത്തു. ബുധനാഴ്ച രാത്രി ഒമ്പതോടെയാണ് കല്ലിക്കണ്ടിയിൽ സി.പി.എം, ലീഗ് പ്രർത്തകർ ഏറ്റുമുട്ടിയത്. വിദ്യാഭ്യാസവകുപ്പ് ഇറക്കിയ വിവാദ സർക്കുലറിനെതിരെ എം.എസ്.എഫ് കല്ലിക്കണ്ടി ടൗണിൽ നടത്തിയ പ്രകടനം കടന്നുപോകവേ വാക്കേറ്റമുണ്ടാവുകയും തുടർന്ന് ഏറ്റുമുട്ടുകയുമായിരുന്നു. സംഘർഷത്തിൽ ലീഗ് പ്രവർത്തകരായ കല്ലിക്കണ്ടിയിലെ പുത്തരിക്കണ്ടത്തിൽ മുർഷാദ്, ചാമാളിൽ ഇർഷാദ് എന്നിവർക്കും സി.പി.എം പ്രവർത്തകരായ കല്ലിക്കണ്ടിയിലെ പി. റിനുദാസ് (26), കുനിയിൽ സലേഷ് (28), ചാലുപറമ്പത്ത് രതീശൻ (32) എന്നിവർക്കും പരിക്കേറ്റിരുന്നു. സംഭവത്തിൽ 12 പേരെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. സംഘർഷവിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയിട്ടും നിയന്ത്രിക്കാൻ നടപടിയെടുത്തില്ലെന്ന് ആരോപണമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.