'ഓരുജലത്തിലെ കൂടുകൃഷി' ജില്ലതല വിളവെടുപ്പ് നടത്തി

കണ്ണൂർ: ഉൾനാടൻ മത്സ്യ ഉൽപാദനം വർധിപ്പിക്കുക ലക്ഷ്യമിട്ട് നൂതനകൃഷിരീതികൾ ഉൾക്കൊള്ളിച്ച് ഫിഷറീസ് വകുപ്പ് മുഖേന നടപ്പാക്കുന്ന 'ഓരുജലത്തിലെ കൂടുകൃഷി' പദ്ധതിയുടെ ജില്ലതല വിളവെടുപ്പ് കുപ്പം പുഴയിലെ പടവിൽ പരിയാരം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എ. രാജേഷ് ഉദ്ഘാടനം ചെയ്തു. വാർഡ് മെംബർ കെ.പി. സൽമത്ത് അധ്യക്ഷത വഹിച്ചു. തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് മെംബർ പി. രഞ്ജിത്ത്, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ബീന സുകുമാർ, എ.കെ. സംഗീത, കർഷകൻ പി.കെ. പ്രശാന്ത് എന്നിവർ സംസാരിച്ചു. സ്വന്തമായി കുളം നിർമിക്കാൻ സ്ഥലമോ സാമ്പത്തികശേഷിയോ ഇല്ലാത്ത, പുഴയോരത്ത് താമസിക്കുന്ന മത്സ്യത്തൊഴിലാളി, മത്സ്യകർഷകർക്ക് തുറന്ന ജലാശയങ്ങളെ ഉപയോഗപ്പെടുത്തി പദ്ധതിയിലൂടെ കൂടുകളിൽ ജൈവരീതിയിൽ മത്സ്യ ഉൽപാദനം നടത്താം. അടങ്കൽതുകയുടെ 50 ശതമാനവും (പരമാവധി 1,85,000 രൂപ) ഫിഷറീസ് വകുപ്പ് സബ്സിഡി ഇനത്തിൽ നൽകും. മത്സ്യക്കുഞ്ഞുങ്ങളെയും പദ്ധതിയിലൂടെ നൽകും. കാളാഞ്ചി, കരിമീൻ കുഞ്ഞുങ്ങളെയാണ് നൽകുക. അപേക്ഷകൾ മത്സ്യകർഷക വികസന ഏജൻസിയിൽ ലഭിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.