കേളകം: ഭക്ഷ്യവസ്തുക്കൾ പ്ലാസ്റ്റിക് പാത്രങ്ങളിൽ വിഷയത്തെ ആസ്പദമാക്കി ഐ.ജെ.എം ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ നടത്തിയ പഠന േപ്രാജക്ടിെൻറ ഭാഗമായി പ്ലാസ്റ്റിക്കിനെതിരെയുള്ള ബോധവത്കരണവും സ്റ്റീൽകുപ്പികളുടെ വിതരണവും നടത്തി. സി.വി. ജേക്കബ് ഉദ്ഘാടനംചെയ്തു. ടി.പി. ഷാജി അധ്യക്ഷത വഹിച്ചു. ലാലി ജോസഫ്, എമൽ ടെസ, ബെറ്റി അന്ന, പി.ടി. ബിജു തുടങ്ങിയവർ സംസാരിച്ചു. അധ്യാപക ഒഴിവ് കേളകം: ചെട്ടിയാംപറമ്പ് ഗവ. യു.പി സ്കൂളിൽ എൽ.പി വിഭാഗത്തിൽ താൽക്കാലിക അധ്യാപക ഒഴിവിലേക്ക് ശനിയാഴ്ച രാവിലെ 10.30ന് സ്കൂൾ ഓഫിസിൽവെച്ച് ഇൻറർവ്യൂ നടത്തും. താൽപര്യമുള്ള ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുമായി നേരിട്ട് ഹാജരാകണം. കണിച്ചാർ മൾട്ടിപ്ലെക്സ് ഓണത്തിന് കേളകം: 2018 സെപ്റ്റംബറിൽ ഓണത്തിന് കണിച്ചാറിൽ മൾട്ടിപ്ലെക്സ് തിയറ്റർ പ്രവർത്തനം ആരംഭിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മൂന്നു തിയറ്ററുകൾ അടങ്ങുന്ന കോംപ്ലക്സ് അത്യന്താധുനിക സാങ്കേതികവിദ്യ അനുസരിച്ച് പൂർണമായും സൗണ്ട് പ്രൂഫ് ആയിരിക്കും. പൂർണമായും എയർകണ്ടീഷൻചെയ്യുന്ന മൂന്നു തിയറ്ററുകളിൽ ഒന്നിൽ 300 സീറ്റും രണ്ടാമത്തേതിൽ 200 സീറ്റും മൂന്നാമത്തേതിൽ 150 സീറ്റുമടക്കം 650 സീറ്റുകളാണ് രൂപകൽപനചെയ്തിട്ടുള്ളത്. തിട്ടയിൽ വാസുദേവൻ നായർ, പഞ്ചായത്ത് വൈസ് പ്രസിഡൻറ് സ്റ്റാനി എടത്താഴെ, ദിനകരാജൻ എന്നിവർ വാർത്താസമ്മേളനത്തിൽ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.